scorecardresearch
Latest News

രാജ്യസ്‌നേഹിയായ എം.എസ്.ധോണിക്ക് ഷെൽഡൻ കൊട്രെലിന്റെ മനസറിഞ്ഞ സല്യൂട്ട്

ധോണി എന്നും ഒരു പ്രചോദനമാണെന്ന് പട്ടാളക്കാരൻ കൂടിയായ കൊട്രെൽ ട്വിറ്ററിൽ കുറിച്ചു

Sheldon Cotterell, MS Dhoni, ഷെൽഡൻ കൊട്രെൽ, എം.എസ്.ധോണി, cricket, army, service, ie malayalam, ഐഇ മലയാളം

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണിക്ക് വിൻഡീസ് പേസർ ഷെൽഡൻ കൊട്രെലിന്റെ സ്നേഹസന്ദേശം. പട്ടാളകുപ്പായത്തിലുള്ള താരത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു ഷെൽഡൻ കൊട്രെൽ ധോണിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്. ധോണി എന്നും ഒരു പ്രചോദനമാണെന്ന് പട്ടാളക്കാരൻ കൂടിയായ കൊട്രെൽ ട്വിറ്ററിൽ കുറിച്ചു.

“ക്രിക്കറ്റ് മൈതാനത്ത് ഈ മനുഷ്യനെന്നും ഒരു പ്രചോദനമാണ്. അതേസമയം ഇദ്ദേഹം നല്ലൊരു രാജ്യസ്നേഹി കൂടിയാണ്, കടമകൾക്ക് അപ്പുറം സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നയാൾ.” കൊട്രേൽ കുറിച്ചു.

Also Read: ധോണിയെ ആരും സംരക്ഷിക്കേണ്ട, അദ്ദേഹം ജനങ്ങളെ സംരക്ഷിച്ചോളും: സൈനിക മേധാവി

“ഞാൻ എന്റെ കുടുംബവും കൂട്ടുകാരുമായി ഈ വീഡിയോ പങ്കുവച്ചു. എനിക്ക് എത്രത്തോളം അഭിമാനം തോന്നുന്നതാണ് ഇതെന്ന് അവർക്ക് നന്നായി അറിയാം. ഭാര്യക്ക് ഭർത്താവുമായുള്ള ബന്ധത്തിന്റെയും രാജ്യവുമായുള്ള ബന്ധത്തിന്റെയും അഭിമാനം മനസിലാക്കാൻ സാധിക്കും”

എം.എസ്.ധോണി ഇപ്പോൾ സൈനിക സേവനത്തിനൊരുങ്ങുകയാണ്. ലഫ്.കേണൽ കൂടിയായ ധോണി 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനില്‍ അംഗമായി കശ്മീരിലാണ് സേവനം ചെയ്യാൻ പോകുന്നത്. ധോണിക്ക് സൈനിക സേവനത്തിന് അനുവാദം ലഭിച്ചിരുന്നു. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി സൈനിക സേവനം നടത്തുന്നത്.

Also Read: വിക്കറ്റിന് പിന്നിലല്ല, ധോണി ഇനി കശ്മീരില്‍ കാവല്‍ നില്‍ക്കും; സൈനിക സേവനത്തിന് അനുമതി

വിൻഡീസ് താരം ഷെൽഡൻ കൊട്രെലും സൈനികനാണ്. ക്രിക്കറ്റിൽ തന്റെ വിക്കറ്റ് നേട്ടങ്ങള്‍ കോട്രെൽ ആഘോഷിക്കുന്നത് സല്യൂട്ട് ചെയ്താണ്. വെറുമൊരു ആഘോഷം മാത്രമല്ല കൊട്രെലിന് സല്യൂട്ട്. സൈനികര്‍ക്കുള്ള ആദരവാണ്. ”എന്റേത് സെലിബ്രേഷന്‍ പട്ടാള സ്റ്റൈലിലുള്ള സല്യൂട്ടാണ്. ജമൈക്കന്‍ സേനയിലെ പട്ടാളക്കാരനാണ് ഞാന്‍. ജമൈക്ക പ്രതിരോധ സേനയ്ക്കുള്ള എന്റെ ആദരവാണ് സല്യൂട്ട്,” കൊട്രെൽ ഒരിക്കൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sheldon cotterell salutes ms dhonis love for the country and army