വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് കുന്തമുനയായ ഷെഫാലി വര്‍മ്മ ഐസിസി ടി20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സിനെ മറികടന്നാണ് 16 വയസ്സുകാരിയായ ഷെഫാലി ഒന്നാം നമ്പര്‍ ബാറ്റ്സ് വുമണായത്.
ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരിയാണ് ഷെഫാലി.
ലോകകപ്പിലെ മികച്ച പ്രകടനമാണ് അവരെ 19 സ്ഥാനങ്ങള്‍ കുതിച്ച് കയറി ഒന്നാമതെത്താന്‍ സഹായിച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് 161 റണ്‍സ് അടിച്ചു കൂട്ടിയ ഷെഫാലിയാണ് മറ്റ് താരങ്ങള്‍ പരാജയപ്പെട്ടിടത്ത് ഇന്ത്യന്‍ ഇന്നിങ്സുകള്‍ക്ക് നട്ടെല്ലായത്.
ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ അടുത്ത ദിവസം ഇംഗ്ലണ്ടിനെ നേരിടും. ഈ മത്സരത്തില്‍ ബാറ്റിങ്ങിലെ ഒന്നാം നമ്പര്‍ താരമായ ഷെഫാലിയും ബൗളിങ്ങിലെ ഒന്നാം സ്ഥാനക്കാരിയായ സോഫി എക്ലസ്റ്റോണും തമ്മില്‍ ഏറ്റുമുട്ടും.
ഷെഫാലിക്ക് മുമ്പ് ഐസിസി റാങ്കിങ്ങില്‍ മിതാലി രാജ് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഷെഫാലിയെ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ടീമില്‍ ആഴശ്യമുള്ള തരം താരമാണ് ഷെഫാലിയെന്ന്് കൗര്‍ പറഞ്ഞു. കുസൃതിക്കാരിയായ അവള് ടീമില്‍ ധാരാളം സന്തോഷവും പോസിറ്റിവിറ്റഇയും കൊണ്ടുവരുന്നുവെന്ന്് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷെഫാലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ സഹകളിക്കാരിയെ പ്രചോദിപ്പിക്കുകയും സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യും. അത്തരത്തിലെ താരമാണ് നിങ്ങള്‍ക്ക് ടീമില്‍ വേണ്ടത്, കൗര്‍ പറഞ്ഞു.
അതേസമയം, സ്മൃതി മന്ഥാന ആറാം സ്ഥാനത്തേക്ക് വീണു.
ബൗളര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ്മ നാല് സ്ഥാനം കയറി എട്ടാം സ്ഥാനത്തെത്തി. ദീപ്തി ശര്‍മ്മ ഏഴ് സ്ഥാനങ്ങള്‍ കയറി ഒമ്പതാം സ്ഥാനത്തുമെത്തി. ഇരുവരും ലോകകപ്പില്‍ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഓസ്ത്രേലിയയാണ് ടി20 ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാമത് ഇംഗ്ലണ്ടും.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സോഫി ഡിവൈന്‍ ഒറ്റയ്ക്ക് ഒന്നാമതെത്തി. കഴിഞ്ഞ പട്ടികയില്‍ ഓസ്ത്രേലിയയുടെ എല്ലിസെ പെറിയും സോഫിയും ഒന്നാം സ്ഥാനം പങ്കുവച്ചിരുന്നു.