അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്കർ സീരീസ് തോറ്റെങ്കിലും പ്രിയപ്പെട്ട താരമായ വിരാട് കോഹ്ലിയിൽ നിന്ന് ജേഴ്സി ലഭിച്ചതിനാൽ തന്റെ കുഞ്ഞു മകൾ വളരെ ഹാപ്പിയാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ.ഓസ്ട്രേലിയയെ സ്വന്തം 2-1ന് ടെസ്റ്റ് സീരിസിൽ തോൽപിച്ചാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്. പരമ്പര നഷ്ടപ്പെട്ടാലും തങ്ങൾക്ക് ഇവിടെ സന്തോഷത്തോടെയിരിക്കുന്ന പെൺകുഞ്ഞ് ഒപ്പമുണ്ടെന്ന് കോഹ്ലിയുടെ ജഴ്സി ധരിച്ച മകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് വാർണർ കുറിച്ചു.
Read More: എതിരാളികൾക്ക് ബഹുമാനം നൽകുക, ജയിച്ചത് നിങ്ങളാണെങ്കിലും: അജിങ്ക്യ രഹാനെ
“ഞങ്ങൾക്ക് പരമ്പര നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം, പക്ഷെ ഞങ്ങൾക്ക് ഇവിടെ വളരെ സന്തോഷവതിയായ ഒരു പെൺകുട്ടി ഉണ്ട് !! നിങ്ങളുടെ പ്ലേയിങ് ജേഴ്സിക്ക് വിരാട് കോഹ്ലിക്ക് നന്ദി, ഇൻഡി ഇത് തികച്ചും ഇഷ്ടപ്പെടുന്നു. ഡാഡിയെയും ആരോൺ ഫിഞ്ചിനെയും കൂടാതെ, അവൾ വികെയെ സ്നേഹിക്കുന്നു. ”
View this post on Instagram
തങ്ങളുടെ രണ്ടാമത്തെ കുട്ടി വിരാട് കോഹ്ലി ആരാധകയാണെന്നും തന്റെ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോഴെല്ലാം ഒരു ഓസ്ട്രേലിയൻ കളിക്കാരനെയല്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി അഭിനയിക്കാൻ ഇഷ്ടപ്പെടുന്നതായും വാർണറുടെ പത്നി കാൻഡിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Read More: ‘രഹാനെ ദേഷ്യപ്പെടാറില്ല, കോഹ്ലിയുടെ ആവേശം ദേഷ്യമായി തെറ്റിദ്ധരിക്കപ്പെടുന്നതാണ്’
ഐവി-മേ (6), ഇൻഡി-റേ (4), ഇസ്ലാ റോസ് (1) എന്നീ മൂന്ന് പെൺകുട്ടികളാണ് വാർണർക്കും കാൻഡിസിനുമുള്ളത്. “ഞങ്ങൾ കുറച്ച് വീട്ടുമുറ്റത്തെ ക്രിക്കറ്റ് കളിക്കും. രസകരമായ കാര്യം എന്റെ പെൺകുട്ടികളാണ്, ചിലപ്പോൾ അവർക്ക് അച്ഛനാകണം, ചിലപ്പോൾ അവർക്ക് ഫിഞ്ചി (ആരോൺ ഫിഞ്ച്) ആകണം, പക്ഷേ എന്റെ രണ്ടാമത്തെ കുട്ടി, അവൾ വിരാട് കോഹ്ലിയാകാൻ ആഗ്രഹിക്കുന്നു. ഞാൻ തമാശ പറയുകയുമില്ല, അവളുടെ പ്രിയപ്പെട്ട കളിക്കാരൻ വിരാട് കോഹ്ലിയാണ്. അവൾ റിബലാണ്,” ട്രിപ്പിൾ എം സിഡ്നി റേഡിയോ സ്റ്റേഷനോട് സംസാരിക്കവേ കാൻഡിസ് പറഞ്ഞു.
ഓസീസ് പര്യടനത്തിനു ശേഷം നിലവിൽ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ഫെബ്രുവരി 2 മുതൽ ഇംഗ്ലണ്ട് സ്ക്വാഡ് പരിശീലനം ആരംഭിക്കും. ഫെബ്രുവരി അഞ്ചിന് ചെന്നൈ ചെപോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.