ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം ശശാങ്ക് മനോഹർ പിൻവലിച്ചു. ശശാങ്ക് മനോഹറുമായി ഐസിസി എക്സിക്യുട്ടീവ് ബോർഡ് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് രാജി പിൻവലിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ചൂണ്ടിക്കാട്ടിയാണ് ശശാങ്ക് മനോഹർ രാജിക്കത്ത് സമർപ്പിച്ചത്. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാർഡ്സണാണ് അദ്ദേഹം രാജിക്കത്ത് അയച്ചിരുന്നത്. തനിക്ക് പിന്തുണയേകിയ ഐസിസിയിലെ എല്ലാ അംഗങ്ങൾക്കും മാനേജ്‌മെന്റിനും എല്ലാ ഡയറക്ടര്‍മാര്‍ക്കും കത്തിൽ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>Shashank Manohar defers his decision to step down as <a href=”//twitter.com/ICC”>@ICC</a> Chairman following Executive Board&#39;s resolution <a href=”//twitter.com/hashtag/ICC?src=hash”>#ICC</a></p>&mdash; Press Trust of India (@PTI_News) <a href=”//twitter.com/PTI_News/status/845210798666461185″>March 24, 2017</a></blockquote>
<script async src=”//platform.twitter.com/widgets.js” charset=”utf-8″></script>

2016 ൽ എതിരാളികളില്ലാതെയാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്കെത്തിയത്. ബിസിസിഐ പ്രസിഡന്റായിരുന്ന അദ്ദേഹം ആ സ്ഥാനം രാജിവെച്ചാണ് ഐസിസി ചെയര്‍മാനായത്. രണ്ടു വര്‍ഷത്തേക്കായിരുന്നു മനോഹറിന്റെ കാലാവധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ