ദുബായ് : ഐ​സി​സി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്നു​ള്ള രാ​ജി ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ പി​ന്‍​വ​ലി​ച്ചു. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 2018 ജൂ​ണ്‍ 30 വ​രെ അ​ദ്ദേ​ഹം ത​ല്‍​സ്ഥാ​ന​ത്ത് തു​ട​രും. ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് രാ​ജി പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ വ്യ​ക്ത​മാ​ക്കി. കാ​ലാ​വ​ധി​ ക​ഴി​യു​ന്ന​തു​വ​രെ ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ തു​ട​രു​മെ​ന്ന് ഐ​സി​സി പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ ഐ​സി​സി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ജി. നാ​ഗ്പൂ​രി​ല്‍​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടി​യാ​യ ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ ബി​സി​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ