ദുബായ്: ശശാങ്ക് മനോഹർ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനം രാജിവച്ചു. വ്യക്തിപരമയ കാരണങ്ങളാൽ രാജിവയ്ക്കുവെന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാർഡ്സണാണ് അദ്ദേഹം രാജിക്കത്ത് അയച്ചിരിക്കുന്നത്. തനിക്ക് പിന്തുണയേകിയ ഐസിസിയിലെ എല്ലാ അംഗങ്ങൾക്കും മാനേജ്‌മെന്റിനും എല്ലാ ഡയറക്ടര്‍മാര്‍ക്കും കത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്.

2016 ൽ എതിരാളികളില്ലാതെയാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്കെത്തിയത്. ബിസിസിഐ പ്രസിഡന്റായിരുന്ന അദ്ദേഹം ആ സ്ഥാനം രാജിവെച്ചാണ് ഐസിസി ചെയര്‍മാനായത്. രണ്ടു വര്‍ഷത്തേക്കായിരുന്നു മനോഹറിന്റെ കാലാവധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ