കോലിയെന്നാൽ ഡോണാണ് കിംങ് ഖാന്. ധോനിയാവട്ടെ ബാസിഗറും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോരുത്തർക്കും തന്റെ സിനിമകളുടെ പേരി നൽകി ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര വിജയമാഘോഷിക്കുകയാണ് ഷാരൂഖ് ഖാൻ. പുതിയ ചിത്രമായ റയീസിന്റെ പ്രചരണാർത്ഥം സ്റ്റാർ സ്‌പോർട്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിിക്കുകയായിരുന്നു ബോളിവുഡിന്റെ കിംങ് ഖാൻ.
ക്യാപ്റ്റൻ വിരാട് കോലിയെ ഡോൺ എന്ന്് പറഞ്ഞ ഷാരൂഖിന് എം.എസ് ധോനി ബാസിഗർ (മാന്ത്രികൻ) ആണ്. രോഹിത് ശർമ്മ ബാദ്ഷ(രാജാവ്) യാകുമ്പോൾ ആർ. അശ്വിൻ ഒരു പഹേലി(പ്രഹേളിക)യാണ്.
കോലിയുടെ മുഖത്തുള്ള നിശ്ചയ ദാർഢ്യവും ക്രീസിലെത്തുമ്പോഴുള്ള ശാന്തതയും ബുദ്ധി ഉപയോഗിച്ചുള്ള കണക്കു കൂട്ടലുകളുമാണ് അദ്ദേഹത്തെ വിജയത്തിിലേയ്ക്ക് നയിക്കുന്നത്. ഈ സമീപനം കാണുമ്പോൾ തന്നെ നമ്മൾ വിജയിക്കാൻ പോകുകയാണെന്ന് തോന്നുമെന്ന് ഷാരൂഖ് ഖാൻ പറയുന്നു.
അവസാന നിമിഷത്തിൽ വരെ ടീമിനെ വിജയത്തിലെത്തിക്കാൻ കെൽപുള്ള താരമാണ് ധോനി. അത് 2007 ടിട്വന്റി ലോകകപ്പിൽ നമ്മൾ കണ്ടതാണ്. തീരുമാനങ്ങളെടുക്കാൻ ധോനിയ്ക്ക് പ്രത്യേക കഴിവുണ്ട്. എതിരാളികളെ അദ്ദേഹം തെറി പറയുന്നത് ഇതു വരെ കണ്ടില്ലെന്നും കിംങ് ഖാൻ പറയുന്നു.
രോഹിത് ക്രീസിലെത്തുമ്പോൾ അയാൾ രാജാവായി മാറുമെന്നാണ് കിംങ് ഖാൻ പറയുന്നത്. മികച്ച ഷോട്ടുകളുതിർക്കാൻ രോഹിത് നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ അശ്വിനെന്നാൽ നിഗൂഢതയാണ്. ഏത് സമയത്താണ് അപകടകരമായ രീതിയിൽ പന്തെറിയുകയെന്ന് എതിരാളികൾക്ക് മുൻകൂട്ടാനാവില്ലെന്നും ബോളിവുഡിന്റെ കിംങ് ഖാൻ പറഞ്ഞു.