ശര്‍ദൂല്‍ താക്കൂര്‍ ലോകകപ്പ് ടീമില്‍; ഹര്‍ഷല്‍ പട്ടേലടക്കം എട്ട് താരങ്ങള്‍ യുഎഇയില്‍ തുടരും

ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പകരമായിട്ടാണ് ശര്‍ദൂല്‍ ടീമിലെത്തിയത്

Shardul Thakur, T20 World Cup

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശര്‍ദൂല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് പകരമായിട്ടാണ് ശര്‍ദൂല്‍ ടീമിലെത്തിയത്. അക്ഷര്‍ പട്ടേലിനെ സ്റ്റാന്‍ഡ്-ബൈ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികവ് തെളിയിച്ച അവേഷ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, ലുക്മാൻ മേരിവാല, വെങ്കിടേഷ് അയ്യർ, കർൺ ശർമ്മ, ഷഹബാസ് അഹമ്മദ്, കെ. ഗൗതം എന്നിവര്‍ ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയില്‍ തുടരും. ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നതിനാണിത്.

ഒക്ടോബര്‍ 17-ാം തിയതിയാണ് ലോകകപ്പിന് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തില്‍ സൂപ്പര്‍ 12 ലേക്കുള്ള യോഗ്യതാ റൗണ്ടില്‍ എട്ട് ടീമുകള്‍ മാറ്റുരയ്ക്കും. 23-ാം തിയതിയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 24-ാം തിയതി ചിരവൈരികളായ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

Also Read: ടി20 ലോകകപ്പിന് പുത്തൻ ലുക്കിൽ ഇന്ത്യ; പുതിയ ജേഴ്സി പുറത്തിറക്കി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Shardul thakur replaces axar patel in team indias world cup squad

Next Story
ടി20 ലോകകപ്പിന് പുത്തൻ ലുക്കിൽ ഇന്ത്യ; പുതിയ ജേഴ്സി പുറത്തിറക്കിTeam India new jersey, T20 World cup, India new Jersey, indian jersey, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com