ക്രിക്കറ്റിലെ തന്നെ പ്രമുഖ ടി20 ലീഗായ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിനിടിയിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സന്റെ മകൻ വില്ലി വാട്സൺ. അച്ഛന്റെ ഓട്ടോഗ്രാഫിന് വേണ്ടിയാണ് വില്ലി മത്സരത്തിനിടയിൽ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

ഷെയ്ന്‍ വാട്സന്റെ അടുത്തെത്തി തൊപ്പിയിൽ ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം ജേഴ്സിയിലും ഒപ്പിടാൻ അവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. പിന്നീട് അച്ഛനെ ആലിംഗനം ചെയ്ത് ചുംബനവും നല്‍കിയ ശേഷമാണ് വില്ലി മടങ്ങിയത്. വീഡിയോ ട്വിറ്ററിലെത്തിയതിന് പിന്നാലെ സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സിഡ്നി തണ്ടേഴ്സിന്റെ താരമായ ഷെയ്ന്‍ വാട്സൺ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 40 പന്തില്‍ 68 റണ്‍സെടുത്ത് വാട്സൺ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരത്തിൽ സിഡ്നി തണ്ടേഴ്സ് അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെ 71 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ