scorecardresearch

Latest News

ഷെയ്ൻ വോണിന്റെ മുറിയിൽ നിലത്തും ബാത്ത് ടവലിലും രക്തം കണ്ടെത്തിയതായി പൊലീസ്

തായ്‌ലൻഡ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപായ കോ സാമുയിയിലേക്ക് വോൺ തന്റെ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്

Shane Warne

ഇതിഹാസ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ മരണപ്പെട്ട മുറിയുടെ തറയിലും ബാത്ത് ടവലിലും തായ്‌ലൻഡ് പോലീസ് രക്തം കണ്ടെത്തിയതായി റിപ്പോർട്ട്. തായ്‌ലൻഡിൽ അവധിക്കാലം ചിലവഴിക്കവെയാണ് വോൺ മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് തായ് ഇന്റർനാഷണൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വോൺ മരിച്ചുവെന്ന് പ്രഖ്യാപിച്ചത്. അന്ന് വോണിനെ അദ്ദേഹം താമസിച്ചിരുന്ന ആഡംബര വില്ലയിൽ ചലനമറ്റ നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു.

ഷെയ്ൻ വോൺ താമസിച്ചിരുന്ന മുറിയുടെ തറയിലും ബാത്ത് ടവലിലും രക്ത് കണ്ടെത്തിയതായി തായ് പോലീസ് കണ്ടെത്തിയതായി സ്‌കൈന്യൂസ് ഓസ്ട്രേലിയ തായ് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

“മുറിയിൽ വലിയ അളവിൽ രക്തം കണ്ടെത്തി,” പ്രാദേശിക പ്രവിശ്യാ പോലീസ് കമാൻഡർ സതിത് പോൾപിനിറ്റ് തായ് മാധ്യമങ്ങളോട് പറഞ്ഞു.

“സി‌പി‌ആർ ആരംഭിച്ചപ്പോൾ, മരിച്ചയാൾക്ക് ചുമച്ച് രക്തസ്രാവമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

വോൺ ഈയിടെ “തന്റെ ഹൃദയ സംബന്ധിയായ അസുഖത്തിനായ ഒരു ഡോക്ടറെ കണ്ടു”,എന്ന് ബോ ഫൂട്ട് പോലീസ് സ്റ്റേഷൻ സൂപ്രണ്ട് യുട്ടാന സിരിസോംബ പറഞ്ഞു. മരണം സംശയാസ്പദമാണെന്ന വാദം അവർ നിരസിച്ചു.

തായ്‌ലൻഡ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപായ കോ സാമുയിയിലേക്ക് വോൺ തന്റെ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്.

വോണിന്റെ ഒരു സുഹൃത്ത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഓസീസ് താരത്തെ ചലനമറ്റ രീതിയിൽ കണ്ടെത്തിയതായാണ് പ്രാദേശിക പോലീസിന്റ വിവരം.

ആംബുലൻസിനായി കാത്തുനിൽക്കുമ്പോൾ സംഘം വോണിൽ സിപിആർ ആരംഭിച്ചിരുന്നു. പിന്നീട് വോണിന്റെ മരണം സ്ഥിരീകരിച്ച് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shane warnes room had blood stains on floor and bath towels thai police

Best of Express