scorecardresearch

ഓപ്പണിങ്ങിൽ ധവാന് പകരം പന്തിന് തിളങ്ങാനാകും: ഷെയ്ൻ വോൺ

ധോണി വിക്കറ്റ് കീപ്പറിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ ബാറ്റ്സ്മന്റെ റോളിൽ പന്തിന് തിളങ്ങാനാകുമെന്ന് വോൺ പറഞ്ഞു

ധോണി വിക്കറ്റ് കീപ്പറിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ ബാറ്റ്സ്മന്റെ റോളിൽ പന്തിന് തിളങ്ങാനാകുമെന്ന് വോൺ പറഞ്ഞു

author-image
Sports Desk
New Update
Rishabh pant, Shikher Dhawan, Rohit Sharma, ഋഷഭ് പന്ത്, ശിഖർ ധവാൻ, രോഹിത് ശർമ്മ, ഷെയ്ൻ വോൺ, Shane warne, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു തലമുറ മാറ്റത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. യുവതാരങ്ങളിൽ സീനിയർ ടീമിൽ സ്ഥിരസാനിധ്യമാവുകയാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ധോണിയുടെ പിൻഗാമി എന്ന് പറയുന്നുണ്ടെങ്കിലും വിക്കറ്റിന് പിന്നിലല്ല, ബാറ്റിങ് മികവാണ് പന്തിന് ടീമിൽ സ്ഥാനമുറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയൻ ഇതിഹാസം ഗിൽക്രിസ്റ്റുമായാണ് പലരും പന്തിനെ താരതമ്യം ചെയ്യുന്നത്.

Advertisment

ഇപ്പോഴിത പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. പന്ത് ലോകകപ്പ് ടീമിലുണ്ടാകണം എന്ന വാദത്തെ ശക്തമായി പിന്തുണച്ച വോൺ അത് അനിവാര്യമാണെന്ന് അടിവരയിടുന്നു. ധോണി വിക്കറ്റ് കീപ്പറിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ ബാറ്റ്സ്മന്റെ റോളിൽ പന്തിന് തിളങ്ങാനാകുമെന്ന് വോൺ പറഞ്ഞു. ഒപ്പം ഇന്ത്യൻ ഓപ്പണിങ് കൂട്ടുകെട്ടിൽ പന്തിനെ പരീക്ഷിക്കാമെന്നും താരം കൂട്ടിച്ചേർത്തു.

"ലോകകപ്പ് ടീമിൽ പന്തിനെയും ഉൾപ്പെടുത്തണം. ധോണിയ്ക്കൊപ്പം പന്തിനും പ്ലെയിങ് ഇലവനിൽ കളിക്കാനാകും. ബാറ്റ്സ്മാൻ എന്ന നിലയിൽ പന്ത് മികച്ച താരമാണ്. രോഹിത്തിനൊപ്പം പന്തിന് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്യാനും സാധിക്കും. ശിഖർ ധവാൻ ഓപ്പണർ എന്ന നിലയിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും പന്ത് കളിക്കുന്നത് ഇന്ത്യയ്ക്ക് നന്നായിരിക്കും," ഷെയ്ൻ വോൺ പറഞ്ഞു.

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ പന്തിനെ ഓപ്പണിങ്ങിൽ പരിക്ഷിക്കാമെന്നും വോൺ പറഞ്ഞു. മുൻ നിരയിൽ പന്തിന്രെ പ്രകടനം എങ്ങനെയുണ്ട് എന്ന് വിലയിരുത്താം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ സാധിക്കുമെന്നും വോൺ അഭിപ്രായപ്പെട്ടു. രണ്ട് ടി20യും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുക. ഫെബ്രുവരി 24 മുതൽ മാർച്ച് 13 വരെയാണ് മത്സരങ്ങൾ.

Advertisment
Shikhar Dhavan Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: