ന്യൂഡൽഹി: മുൻ ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്തു. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി തത്സമയം സംവദിക്കുന്നതിനിടയിലാണ് താരം തന്റെയൊപ്പം കളിച്ച താരങ്ങളെ ഉൾപ്പെടുത്തി ലോക ഏകദിന ഇലവൻ തിരഞ്ഞെടുത്തത്. സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗുമാണ് ടീമിലെ ഇന്ത്യൻ താരങ്ങൾ. എന്നാൽ ഓസ്ട്രേലിയയിൽ നിന്ന് ആരും ടീമിലിടം പിടിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

വെടിക്കെട്ട് തുടക്കക്കാരൻ വീരേന്ദർ സെവാഗ് തന്നെയാണ് ടീമിലെ ഒരു ഓപ്പണർ. ശ്രീലങ്കയുടെ സനത് ജയസൂര്യ മറ്റൊരു ഓപ്പണറാകും. സച്ചിൻ മൂന്നാം നമ്പരിൽ ബാറ്റ് വീശുമ്പോൾ ലാറയാണ് നാലാം നമ്പരിലിറങ്ങുന്നത്. കുമാർ സംഗക്കാരയാണ് ടീമിലെ വിക്കറ്റ് കീപ്പർ.

Also Read: ഓസ്ട്രേലിയൻ താരങ്ങൾക്ക് വിരാട് കോഹ്‌‌ലിയെയും സംഘത്തെയും പേടിയാണ്; കാരണം വെളിപ്പെടുത്തി മുൻ നായകൻ മൈക്കിൾ ക്ലർക്ക്

വോണിന്റെ ലോക ഇലവൻ: വീരേന്ദർ സെവാഗ്, സനത് ജയസൂര്യ, സച്ചിൻ ടെണ്ഡുൽക്കർ, ബ്രയാൻ ലാറ, കെവിൻ പീറ്റേഴ്സൻ, കുമാർ സംഗക്കാര, ആൻഡ്ര്യൂ ഫ്ലിന്രോഫ്, വസിം അക്രം, ഡാനിയേൽ വെട്ടോറി, ഷൊയ്ബ് അക്തർ, കർട്ട്‌ലി ആംബ്രോസ്.

Also Read: ലാളിത്യത്തിന്റെയും നായകന്മാർ; ധോണിയെയും കോഹ്‌ലിയെയും പ്രശംസിച്ച് ഗവാസ്കർ

ഓസ്ട്രേലിയയ്ക്കുവേണ്ടി 194 ഏകദിനങ്ങൾ കളിച്ച ഷെയ്ൻ വോൺ 293 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 1999ൽ ഓസ്ട്രേലിയയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഷെയ്ൻ വോൺ ടൂർണമെന്റിൽ മാത്രം 20 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ലോകകപ്പ് ഫൈനലിലും നാല് വിക്കറ്റുകളുമായി തിളങ്ങിയ താരം ലോകകപ്പ് ഓസ്ട്രേലിയയിൽ എത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook