ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ ജയം ഇന്ത്യക്കായിരുന്നു. അഡ്‌ലെയ്ഡിൽ നടന്ന ടെസ്റ്റിൽ 31 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആറാം ടെസ്റ്റ് മത്സര വിജയമാണിത്. ഓസ്ട്രേലിയയിൽ ഒരു പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിക്കുന്നത് ആദ്യമാണ്. ചരിത്ര വിജയത്തിനുശേഷം സന്തോഷത്തോടെയാണ് ടീം അംഗങ്ങളുമായി വിരാട് കോഹ്‌ലി കളം വിട്ടത്.

ടെസ്റ്റ് മത്സരത്തിനിടയിൽ ചില രസകരമായ മുഹൂർത്തങ്ങൾക്കും അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ നായകൻ കോഹ്‌ലിയുടെ കിടിലനൌരു ഡാൻസാണ് അതിൽ എടുത്തുപറയേണ്ടത്. മൂന്നാം ദിനത്തിൽ മഴ മൂലം ഓസ്ട്രേലിയൻ ഇന്നിങ്സ് തടസ്സപ്പെട്ടപ്പോഴായിരുന്നു കോഹ്‌ലിയുടെ ഡാൻസ്.

കോഹ്‌ലിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ഡാൻസ് കോഹ്‌ലിയെ കാണിപ്പിച്ച് ചിരിപ്പിച്ചിരിക്കുകയാണ് ഷെയ്ൻ വോൺ. പരിശീലനത്തിന് കോഹ്‌ലി എത്തിയപ്പോഴാണ് വോൺ വീഡിയോ കാണിച്ചുകൊടുത്തത്. വീഡിയോ കണ്ട് ചിരിച്ച കോഹ്‌ലി പെട്ടെന്ന് തന്നെ നടന്നുനീങ്ങുകയും ചെയ്തു.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ചുകൊണ്ട് ഇന്ത്യ ഓസിസ് മണ്ണിൽ ചരിത്രമാണ് കുറിച്ചത്. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് വിരാട് കോഹ്‍ലി എന്ന നായകന്റെ മികവും കാരണമാണ്. ചരിത്ര വിജയത്തോടൊപ്പം കോഹ്‍ലിയും ചരിത്രത്തിന്റെ ഭാഗമായി.

ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയെയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ നാട്ടിൽ പോയി കീഴടക്കുന്ന ആദ്യ ഇന്ത്യൻ നായകനായി മാറിയിരിക്കുകയാണ് വിരാട് കോഹ്‍ലി. രാഹുൽ ദ്രാവിഡും എം.എസ്.ധോണിയും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് മത്സരം ജയിച്ചിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയിൽ വിജയം ആഘോഷിക്കാൻ അവർക്കായിട്ടില്ല. പാക്കിസ്ഥാന്റെ 1978-1979 ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ജയം ആഘോഷിക്കുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ നായകനായും കോഹ്‍ലി മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ