scorecardresearch
Latest News

ഷെയ്ൻ വോൺ മായാജാലം കാണിച്ചിട്ടുണ്ട്; പക്ഷേ ഏറ്റവും മികച്ച സ്പിന്നറല്ലെന്ന് ഗവാസ്കർ

ഇന്ത്യയുടെ സ്പിന്നർമാരും മുൻ ശ്രീലങ്കൻ ബൗളർ മുത്തയ്യ മുരളീധരനും വോണിനെക്കാൾ മികച്ചവരെന്ന് ഗവാസ്കർ പറഞ്ഞു

Shane Warne

അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കി ബാറ്റിംഗ് ഐക്കൺ സുനിൽ ഗവാസ്‌കർ. ഷെയ്ൻ വോൺ “മാജിക് ഡെലിവറികൾ” അയച്ചുവെന്നും ബുദ്ധിമുട്ടുള്ള ഒരു കാര്യത്തിൽ വൈദഗ്ദ്ധ്യം നേടിയെന്നും ഗവാസ്കർ വ്യക്തനാക്കി. എന്നാൽ വോൺ എക്കാലത്തെയും മികച്ച സ്പിന്നർ ആയിരുന്നില്ലെന്നും കാരണം ഇന്ത്യയിൽ അദ്ദേഹത്തിന്റെ പ്രകടനം “വളരെ സാധാരണമാണ്” എന്നും ഗവാസ്കർ പറഞ്ഞു.

1992-ൽ അരങ്ങേറ്റം കുറിച്ച വോൺ, ഓസ്‌ട്രേലിയയ്‌ക്കായി 145 ടെസ്റ്റുകൾ കളിച്ചു. തന്റെ ലെഗ് സ്പിന്നിലൂടെ 708 വിക്കറ്റുകൾ വീഴ്ത്തി. 194 ഏകദിന മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളാണ്.

എന്നാൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സ്പിന്നർ ഓസ്‌ട്രേലിയൻ താരമാണോ എന്ന് ഗവാസ്‌കറിനോട് ചോദിച്ചപ്പോൾ, ഇന്ത്യയുടെ സ്പിന്നർമാരും മുൻ ശ്രീലങ്കൻ ബൗളർ മുത്തയ്യ മുരളീധരനും വോണിനെക്കാൾ ഉയർന്നതാണെന്ന് താൻ വിലയിരുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഇല്ല, ഇല്ല എന്ന് ഞാൻ പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സ്പിന്നർമാരും മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനെക്കാൾ മികച്ചവരായിരുന്നു, ”ഗവാസ്‌കർ ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.

“കാരണം ഇന്ത്യയ്‌ക്കെതിരായ ഷെയ്ൻ വോണിന്റെ റെക്കോർഡ് നോക്കൂ. അത് വളരെ സാധാരണമായിരുന്നു. ഇന്ത്യയിൽ, നാഗ്പൂരിൽ ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് അഞ്ച് വിക്കറ്റ് ലഭിച്ചത്, അതും സഹീർ ഖാൻ അദ്ദേഹത്തിനെതിരെ വന്യമായി വീശിയടിച്ചതിനാൽ,” ഗവാസ്കർ പറഞ്ഞു.

52 കാരനായ വോൺ വെള്ളിയാഴ്ച തായ്‌ലൻഡിലെ കോ സാമുയിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.

“സ്പിന്നിലെ മികച്ച കളിക്കാരായ ഇന്ത്യൻ താരങ്ങൾക്കെതിരെ അദ്ദേഹത്തിന് കാര്യമായ വിജയം നേടാനാകാത്തതിനാൽ, ഞാൻ അദ്ദേഹത്തെ ഏറ്റവും മികച്ചവൻ എന്ന് വിളിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ഗവാസ്‌കർ പറഞ്ഞു.

മുത്തയ്യ മുരളീധരൻ ഇന്ത്യയ്‌ക്കെതിരെ നേടിയ മികച്ച വിജയത്തോടെ, എന്റെ പുസ്തകത്തിൽ ഞാൻ അദ്ദേഹത്തെ വോണിനേക്കാൾ റാങ്ക് ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shane warne created magic but wouldnt say he is the greatest spinner sunil gavaskar