ഓൾ സ്റ്റാഴ്സ് പരാജയപ്പെടാൻ കാരണം സച്ചിൻ; മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ ഷെയ്ൻ വോൺ

25 വര്‍ഷമായി അറിയാവുന്ന സച്ചിന്‍ ഉറപ്പ് പറഞ്ഞപ്പോള്‍ ഞാന്‍ അത് അംഗീകരിച്ചു. എന്നാല്‍ ഇന്ന് ഞാൻ ഖേദിക്കുന്നു

ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും ഓസ്ട്രേലിയൻ താരം ഷെയ്ൻ വോണും. സച്ചിൻ ബാറ്റിങ്ങിലും വോൺ ബോളിങ്ങിലും മൈതാനത്ത് ആധിപത്യം പുലർത്തി. പിച്ചിന്റെ രണ്ട് അറ്റത്ത് മുഖാമുഖം നിൽക്കുമ്പോഴും പരസ്പര ബഹുമാനം പുലർത്തിയവരാണ് ഇരുവരും.

എന്നാൽ തന്റെ ആത്മകഥയായ നോ സ്പിന്നിൽ കടുത്ത വിമർശനമാണ് വോൺ സച്ചിനെതിരെ ഉന്നയിക്കുന്നത്. അമേരിക്കയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ സ്റ്റാഴ്സ് ടൂർണമെന്റ് പരാജയപ്പെടാൻ കാരണം സച്ചിന്റെ തീരുമാനങ്ങളാണെന്നാണ് വോൺ പറയുന്നത്.

Read Also: മൂന്നാം ടി20: മൂന്ന് താരങ്ങൾ പുറത്ത്; സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യ

ക്രിക്കറ്റിൽ നിന്നും വിരമിച്ച പ്രമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ട്വന്റി-20 ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. എന്നാൽ പിന്നീട് ടൂർണമെന്റ് നടക്കാത്തതിന് കാരണം സച്ചിന്റെ സംഘാടനത്തിലെ പിഴവാണെന്ന് ഷെയ്ന്‍ വോണ്‍ കുറ്റപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ സച്ചിൻ തയ്യാറായിട്ടില്ല.

ഗാംഗുലി, സെവാഗ്, മക്‌ഗ്രാത്ത്, ഹെയ്ഡന്‍ തുടങ്ങിയ പ്രമുഖതാരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു 2015ൽ ഓൾ സ്റ്റാഴ്സ് ടൂർണമെന്റ് നടത്തിയത്. ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ലൊസാഞ്ചൽസ് എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ.

Read Also: ഇടത് മാറി വലത് കറങ്ങി ഒരു പന്തേറ്; പറ്റില്ലെന്ന് അംപയർ

“ടൂര്‍ണമെന്റിന്റെ എല്ലാ ചെലവും താന്‍ വഹിക്കാമെന്നായിരുന്നു സച്ചിന്‍ ഉറപ്പ് നല്‍കിയത്. ടൂർണമെന്റ് സംഘടിപ്പിക്കാൻ സച്ചിന്റെ കൂടെ ഒരു സംഘവും ഉണ്ടായിരുന്നു. ബിസിനസ് ഉപദേശകനായ സഞ്ജയ് എന്നൊരാളും അമേരിക്കയിലെ സ്പോര്‍ട്സ് എന്‍റര്‍ടെന്‍മെന്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒ ആയ ബെന്‍ സ്റ്റെര്‍ണര്‍ എന്നയാളുമായിരുന്നു ഇതില്‍ പ്രമുഖര്‍.”

ഇവര്‍ക്കുമുമ്പില്‍ ടൂര്‍ണമെന്റ് എങ്ങനെ സംഘടിപ്പിക്കണമെന്ന കാര്യത്തിൽ ഞാൻ എന്റെ ആശയങ്ങൾ പങ്കുവയ്ക്കുകയും ഒരു സ്ലൈഡ് ഷോ കാണിക്കുകയും ചെയ്തു. അവർക്ക് അത് ഇഷ്ടമായി. ഇത് എന്റെ ആശയമായതിനാല്‍ മികച്ച കളിക്കാരെ ഞാന്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞുവെങ്കിലും അവര്‍ അതിന് സമ്മതിച്ചില്ല. എങ്കില്‍ സംഘാടകസംഘത്തില്‍ ഇരുഭാഗത്തുനിന്നും 50:50 അനുപാതത്തില്‍ ആളുകളാവാമെന്ന എന്റെ നിർദേശവും അവര്‍ തള്ളി. സച്ചിന്‍ പറഞ്ഞത് എന്റെ കൂടെ സഞ്ജയും ബെന്നും ഉണ്ടെന്നായിരുന്നു.

Read Also: ഇന്ത്യൻ പേസർമാർ ഐപിഎല്ലിൽ വേണ്ട; കോഹ്‍ലിയുടെ പുതിയ നിർദ്ദേശം

എനിക്ക് അതിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും സച്ചിനുമായി ചേർന്ന് നിൽക്കാനായിരുന്നു എന്റെ തീരുമാനം. അടുത്ത യോഗത്തിനെത്തിയപ്പോള്‍ സച്ചിന്‍ കുറച്ചുപേരെകൂടി അദ്ദേഹത്തിന്റെ സംഘത്തില്‍ കൊണ്ടുവന്നു.

25 വര്‍ഷമായി അറിയാവുന്ന സച്ചിന്‍ ഉറപ്പ് പറഞ്ഞപ്പോള്‍ ഞാന്‍ അത് അംഗീകരിച്ചു. എന്നാല്‍ ഇന്ന് ഞാനതില്‍ ഖേദിക്കുന്നു. സച്ചിന്റെ കൂടെയുള്ളവരെല്ലാം ഉചിതരായിരുന്നെങ്കിലും ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കാൻ അവർ പ്രാപ്തരല്ലായിരുന്നു.

Read Also: കോഹ്ലിക്ക് ഒറ്റയ്ക്ക് കഴിയില്ല; പിന്നിൽ ധോണി വേണമെന്ന് ഗവാസ്‍കർ

ഏറ്റവും ഒടുവിൽ നമുക്ക് രണ്ട് രീതിയിൽ തന്നെ മുമ്പോട്ട് പോകാം എന്ന് ഞാൻ പറഞ്ഞപ്പോഴും സച്ചിൻ അത് നിരസിച്ചു. തന്റെ ആളുകൾ തന്നെ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നായിരുന്നു സച്ചിന്റെ നിലപാട്.

ഇതോടെ ഞങ്ങൾ തമ്മിൽ സംസാരിക്കാത്ത അവസ്ഥ വരെയായി. മാസങ്ങളോളം എന്റെ ഫോണ്‍ കോള്‍ പോലും അദ്ദേഹം എടുക്കാറില്ല. ഞാന്‍ സ്വന്തം നിലയ്ക്ക് ടൂര്‍ണമെന്റ് നടത്താന്‍ പോവുകയാണെന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായി എന്ന് ഞാൻ പിന്നീട് മനസിലാക്കി. ശരിക്കും ചുറ്റുമുള്ള ചില അസൂയക്കാര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഞങ്ങളെ പരസ്പരം തെറ്റിക്കാൻ ഒരുപാടുപേര്‍ അദ്ദേഹത്തിന് ചുറ്റുനിന്നും ശ്രമിച്ചുകൊണ്ടിരുന്നു.

Read Also: ”അവൻ എല്ലാം കാണുന്നു”; ഇന്ത്യന്‍ താരങ്ങള്‍ ചരിത്രം കുറിച്ചപ്പോഴൊക്കെ സാക്ഷിയായി ധോണി

അന്ന് ടീമിലുണ്ടായിരുന്ന ഒരു കളിക്കാരന്‍ പോലും എന്നോട് പറഞ്ഞത് അയാള്‍ സച്ചിനുമായാണ് കരാറുണ്ടാക്കിയത് എന്നാണ്. ശരി, അതൊക്കെ പക്ഷെ അത് ഓള്‍ സ്റ്റാര്‍സിന്റെ ബാനറിലാവരുത് എന്നായിരുന്നു എന്റെ മറുപടി”- വോണ്‍ പുസ്തകത്തിലൂടെ അവകാശപ്പെടുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Shane warne against sacin tendulker

Next Story
കോഹ്‌ലിയുടെ നിർദേശം താരങ്ങള്‍ക്കു തന്നെ വിനയാകും; എതിര്‍പ്പ് അറിയിച്ച് ഐപിഎല്‍ ടീമുകളുംVirat Kohli, വിരാട് കോഹ്‌ലി, IPL 2019, ഐപിഎൽ 2019,
The moderation of comments is automated and not cleared manually by malayalam.indianexpress.com