scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

‘അവള്‍ക്ക് ഭ്രാന്താണ്, രാജ്യത്തെ ഒറ്റുന്നതിലും ഭേദം മരിക്കുന്നതാണ്’; ഹസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമി

താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം.

Muhammed Shami, Muhammed Shami Wife, Haseen Jahan, Shami Wife arrested, ie malayalam

ന്യൂഡല്‍ഹി: തനിക്കെതിരായ ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമി. ഇന്ത്യന്‍ പേസറായ ഷമി വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങളെയെല്ലാം ഷമി തള്ളിക്കളയുന്നു.

‘എനിക്കെതിരായ ആരോപണങ്ങളെല്ലാം കള്ളമാണ്. വാതുവയ്പുകാരുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒറ്റുന്നതിനേക്കാള്‍ മരിക്കാനാണ് എനിക്ക് താല്‍പര്യം. ഇരുന്ന് എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നാണ് ഹസിനും അവളുടെ കുടുംബവും പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്നറിയില്ല, ആരാണ് അവളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്നും അറിയില്ല.’ ഷമി പറയുന്നു.

ഹസിന് ഭ്രാന്തായിരിക്കുകയാണെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പറഞ്ഞു.’ അവള്‍ക്ക് ഭ്രാന്തായെന്നാണ് തോന്നുന്നത്. എനിക്കെതിരായ എല്ലാ ആരോപണങ്ങളും തെളിയിക്കേണ്ടി വരും. ഞാനവളെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കണം.’ താരം പറയുന്നു.

അതേസമയം, തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന വാദം ഷമി ആവര്‍ത്തിച്ചു. ഇന്നലെ ഷമിയ്‌ക്കെതിരെ ഹസിന്‍ കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായാണ് ഹസിന്‍ ജഹാന്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. താരത്തിനെതിരെ വാതുവയ്പ് ആരോപണമാണ് ഹസിന്‍ ഉയര്‍ത്തിയിരിക്കുന്നത്. താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം.

‘ഷമിയ്ക്ക് എന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാന്‍ പറ്റും. അലിസ്ബാഹ് എന്ന പാക്കിസ്ഥാനി യുവതിയില്‍ നിന്നും ദുബായില്‍ വച്ചാണ് ഷമി പണം വാങ്ങിയത്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പണം വാങ്ങിയത്. എന്റെ പക്കല്‍ അതിന് തെളിവുണ്ട്.’ ഹസിന്‍ പറയുന്നു.

ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന്‍ പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്റ്റേഷനിലെത്തിയത്.

ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 2014 ലായിരുന്നു ഇരുവരുടേയും വിവാഹം. മോഡലായിരുന്ന ഹസിന്‍ വിവാഹ ശേഷം മോഡലിങ് രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shami reacts to match fixing allegations by wife