ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) ഇപ്പോൾ ട്രെൻഡിങ് ആവുന്നത് സിനിമാ താരം അല്ലു അർജുനാണ്. അല്ലുവിന്റെ പുഷ്പ: ദി റൈസ് പുറത്തിറങ്ങിയതുമുതൽ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് വാർണർ എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ അദ്ദേഹത്തിന്റെ ഡാൻസ് ചുവടുകൾ അനുകരിച്ചത് ഒരു ട്രെൻഡ്സെറ്ററായി മാറി.
ബിപിഎല്ലിൽ ബംഗ്ലാദേശ് താരങ്ങളായ നസ്മുൽ ഇസ്ലാം അപു, വെസ്റ്റ് ഇന്ത്യൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ എന്നിവരും തെലുങ്ക് സൂപ്പർതാരത്തെ അനുകരിച്ചിരുന്നു. ഇപ്പോൾ ഷാക്കിബ് അൽ ഹസനും അല്ലുവിനെ അനുകരിച്ചിരിക്കുകയാണ്. കോമില്ല വിക്ടോറിയൻസും ഫോർച്യൂൺ ബാരിഷാലും തമ്മിലുള്ള ലീഗ് മത്സരത്തിനിടെ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസിനെ പുറത്താക്കിയതിന് ശേഷമാണ് ഷാക്കിബ് അൽ ഹസൻ തന്റെ പ്രകടനം കാഴ്ചവച്ചത്.
ഷാക്കിബിന്റെ ടീമംഗങ്ങളായ ഡ്വെയ്ൻ ബ്രാവോയും നസ്മുൽ ഇസ്ലാമും ചിത്രത്തിലെ അല്ലുവിന്റെ ചുവടുകൾ അവതരിപ്പിച്ചു.
മത്സരത്തിൽ ഷാക്കിബ് 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. വിക്ടോറിയൻസിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഒതുക്കാനും ഷാക്കിബിന്റെ ടിമായ ബാരിഷാലിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്തുടർന്ന ബാരിഷാൽ 95 റൺസിന് പുറത്തായതോടെ വിക്ടോറിയൻസ് 63 റൺസിന് മത്സരത്തിൽ ജയിച്ചു.
Also Read: പുഷ്പ ‘ശ്രീവല്ലി’ ട്രെന്‍ഡിനൊപ്പം സെലിബ്രിറ്റികള്‍; ചുവടുവച്ച് ഹാര്‍ദിക് പാണ്ഡ്യയും ബ്രാവോയും