/indian-express-malayalam/media/media_files/2025/04/14/7c9jJ4WsHIieCW5Ke2aG.jpg)
Shaik Rasheed Photograph: (Shaik Rasheed, Instagram)
വിജയങ്ങളിലേക്ക് എത്താനാവാതെ പ്രയാസപ്പെടുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ധോണി ക്യാപ്റ്റനായി എത്തിയിട്ടും ദയനീയമായി പരാജയപ്പെട്ടു. എന്നാൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ഒരു നിർണായക മാറ്റം നടത്തിയാണ് ചെന്നൈ ഇറങ്ങിയത്. ഇരുപതുകാരനായ ഷെയ്ഖ് റഷീദ് ചെന്നൈയുടെ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. വിജയം അനിവാര്യമായ ഘട്ടത്തിൽ ചെന്നൈ വിശ്വാസം അർപ്പിച്ച് ക്യാപ്പ് നൽകിയ ഷെയ്ഖ് റഷീദ് ആരാണ്?
2022ലെ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നു ഷെയ്ഖ് റഷീദ്. കിരീടത്തിലേക്ക് ഇന്ത്യ എത്തിയപ്പോൾ നിർണായക പ്രകടനമാണ് ഷെയ്ഖ് റഷീദിൽ നിന്ന് വന്നത്. സെമിയിൽ 94 റൺസും ഫൈനലിൽ അർധ ശതകവും ഈ ആന്ധ്രാ ബാറ്റർ കണ്ടെത്തി. തൊട്ടടുത്ത വർഷം തന്നെ ചെന്നൈ സൂപ്പർ കിങ്സ് ഷെയ്ഖ് റഷീദിനെ സ്വന്തമാക്കി.
2025ലെ താര ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് റഷീദ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരികെ എത്തിയത്. 2023 മുതൽ ചെന്നൈ ക്യാംപിലുണ്ടെങ്കിലു ഇന്നാണ് ഈ ടോപ് ഓർഡർ ബാറ്ററിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടിയത്. അണ്ടർ 19 ലോകകപ്പിലെ ജയത്തിന് പിന്നാലെ ആന്ധ്രക്കായി ഡൊമസ്റ്റിക് ക്രിക്കറ്റിലും റഷീദ് മികവ് തുടർന്നു.
19 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 1204 റൺസ് ആണ് ആന്ധയ്ക്കായി റഷീദ് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 46.04. 17 ട്വന്റി20 മത്സരങ്ങളും റഷീദ് കളിച്ചു. 352 റൺസ് ആണ് കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 127.
ഇന്ന് രചിൻ രവീന്ദ്രയ്ക്കൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങി ചെന്നൈക്ക് മികച്ച തുടക്കം നൽകാനായാൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിക്കാൻ റഷീദിനാവും. ലെഗ് സ്പിൻ ബോളിങ്ങിലും റഷീദിനെ ടീമിന് ആശ്രയിക്കാം. എന്നാൽ ഓൾറൗണ്ടർ എന്ന ടാഗ് ഇതുവരെ പൂർണമായും നേടാൻ ഷെയ്ഖ് റഷീദിന് സാധിച്ചിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us