/indian-express-malayalam/media/media_files/uploads/2020/02/dhomi-raina.jpg)
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മോശം പ്രസ്താവനയിൽ മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കെതിരെ കൂടുതൽ താരങ്ങൾ രംഗത്ത്. സുരേഷ് റെയ്നയും ശിഖർ ധവാനുമാണ് ഏറ്റവുമൊടുവിൽ അഫ്രീദിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ ക്ഷേമത്തിനായി അഫ്രീദി പ്രവർത്തിക്കണമെന്നും കശ്മീരിനെക്കുറിച്ച് ചിന്തിക്കണ്ടെന്നുമായിരുന്നു റെയ്ന പറഞ്ഞത്.
"ഹോ, മുഖ്യധാരയിൽ സജീവമായി നിൽക്കാൻ ഓരോരുത്തർ അനുഭവിക്കുന്ന ബുദ്ധിമുട്ട്! അതും വല്ലവരുടെയും കാരുണ്യത്തിൽ ഇന്നും നിലനിൽക്കുന്ന രാജ്യമാണെന്ന് ഓർക്കണം. കശ്മീരിനെ വെറുതെവിട്ട് വൻ തോൽവിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത്. കശ്മീരിയായതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. ജയ് ഹിന്ദ്," റെയ്ന ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും അഫ്രീദിക്കെതിരെ രംഗത്തെത്തി. ഈ സമയം ലോകം മുഴുവൻ കൊറോണ വൈറസിനെതിരരെ പോരാടുമ്പോഴും നിങ്ങളുടെ മനസിൽ കൊറോണ വൈറസാണ് പ്രധാന വിഷയമെന്ന് ധവാൻ ചോദിച്ചു. കശ്മീർ ഞങ്ങളുടേതായിരുന്നു ഞങ്ങളുടേതാണ് ഞങ്ങളുടേതായിരിക്കുമെന്നും ധവാൻ പറഞ്ഞു.
Is waqt jab saari duniya corona se lad rahi hai us waqt bhi tumko kashmir ki padi hai.
Kashmir humara tha humare hai aur humara hi rahega. Chaiyeh 22 crore le ao, humara ek, sava lakh ke barabar hai . Baaki ginti apne aap kar lena @SAfridiOfficial— Shikhar Dhawan (@SDhawan25) May 17, 2020
പാക്കിസ്ഥാൻ അധിനിവേശ കശ്മീർ സന്ദർശന വേളയിലാണ് അഫ്രീദി പ്രധാനമന്ത്രി മോദിയെ കൊറോണ വൈറസുമായി താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും അടക്കമുള്ള താരങ്ങൾ രംഗത്തെത്തി. അതിർത്തികൾക്കും മതങ്ങൾക്കും ജാതിക്കും അതീതമായി നീളുന്ന പോരാട്ടമാണ് കൊറോണ വൈറസിനെതിരെയെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും പറഞ്ഞിട്ടുണ്ടെന്നും ഹർഭജൻ ഓർമ്മപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ മോശമായി സംസാരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല, അദ്ദേഹം തന്റെ രാജ്യത്തും പരിധികളിലും തുടരണമെന്നും ഹർഭജൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.