scorecardresearch
Latest News

ഷാഹിദ് അഫ്രീദി അഞ്ചാമതും അച്ഛനായി, കൺമണിക്ക് പേര് വേണം

നാലു പെൺകുട്ടികളുടെ അച്ഛനാണ് അഫ്രീദി. അഞ്ചാമത്തെ പെൺകുഞ്ഞാണ് കുടുംബത്തിലേക്ക് എത്തിയത്

Shahid Afridi, ie malayalam

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും അച്ഛനായി. തനിക്ക് പെൺകുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെയാണ് അഫ്രീദി പങ്കുവച്ചത്. നാലു പെൺകുട്ടികളുടെ അച്ഛനാണ് അഫ്രീദി. ഇവർക്കൊപ്പം അഞ്ചാമത്തെ പെൺകുഞ്ഞിനെയും കയ്യിൽ പിടിച്ചുനിൽക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തത്.

അഖ്സ, അൻഷ, അജ്‌വ, അസ്‌മര എന്നിങ്ങനെയാണ് അഫ്രീദിയുടെ മക്കളുടെ പേര്. കുടുംബത്തിലെ പുതിയ അതിഥിയ്ക്കായി ‘A’ യിൽ തുടങ്ങുന്ന പേര് നിർദേശിക്കാൻ അഫ്രീദി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാനു വേണ്ടി 20 വർഷം കളിച്ച താരമാണ് അഫ്രീദി. 27 ടെസ്റ്റുകളിലും 398 ഏകദിനങ്ങളിലും 99 ടി 20 യിലും അഫ്രീദി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 8,064 റൺസും ടെസ്റ്റിൽ 1716 റൺസും ടി 20 യിൽ 1,416 റൺസുമാണ് അഫ്രീദിയുടെ സമ്പാദ്യം. ബാറ്റിങ്ങിനെക്കാൾ ബൗളിങ്ങിലാണ് അഫ്രീദി കരിയറിൽ കൂടുതൽ തിളങ്ങിയത്. ഏകദിനത്തിൽ 395 വിക്കറ്റുകളാണ് അഫ്രീദിയുടെ പേരിലുളളത്. ടെസ്റ്റിൽ 48 വിക്കറ്റും ടി 20 യിൽ 98 വിക്കറ്റും അഫ്രീദി വീഴ്ത്തിയിട്ടുണ്ട്.

Read Also: ആരാധ്യയ്ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും

37 ബോളിൽനിന്നും സെഞ്ചുറി തികച്ചാണ് അഫ്രീദി ക്രിക്കറ്റ് ലോകത്തേക്കുളള വരവറിയിച്ചത്. ഇതൊരു ലോകറെക്കോർഡായിരുന്നു. 17 വർഷത്തോളം ഈ റെക്കോർഡ് അഫ്രീദിയുടെ പേരിലായിരുന്നു. 2014 ൽ ന്യൂസിലൻഡ് താരം കോറി ആൻഡേഴ്സൺ 36 ബോളിൽനിന്നും സെഞ്ചുറി തികച്ചതോടെയാണ് റെക്കോർഡ് തകർന്നത്. ഒരു വർഷത്തിനുശേഷം കോറിയുടെ റെക്കോർഡ് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് തിരുത്തി. വെസ്റ്റ് ഇൻഡീസിനെതിരെ 31 ബോളിൽനിന്നാണ് ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shahid afridi becomes father for fifth time