Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

സ്‌മിത്തിനെ പുറത്താക്കാൻ ഷഹ്ബാസിന്റെ തകർപ്പൻ ക്യാച്ച്; വീഡിയോ

ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സ്‌മിത്തിന്റെ വിക്കറ്റ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിൽ ഇതിനോടകം നിരവധി തകർപ്പൻ ക്യാച്ചുകൾക്ക് ഇതിനോടകം ക്രിക്കറ്റ് ആരാധകർ കണ്ടുകഴിഞ്ഞു. പറന്നും കുതിച്ചും എതിരാളികളെ പുറത്താക്കാൻ താരങ്ങൾ എടുത്ത അവിസ്മരണിയ ക്യാച്ചുകളുടെ പട്ടികയിൽ ഇനി ബാംഗ്ലൂർ താരം ഷഹ്ബാസ് അഹമ്മദിന്റെ പേരും. രാജസ്ഥാൻ നായകൻ സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കാനായിരുന്നു ഷഹ്ബാസിന്റെ തകർപ്പൻ ക്യാച്ച്.

ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സ്‌മിത്തിന്റെ വിക്കറ്റ്. മോറിസിനെ അതിർത്തി കടത്താനുള്ള സ്‌മിത്തിന്റെ ശ്രമം പിന്നിലേക്ക് ഓടിയ ഷഹ്ബാസ് പറന്ന് പിടിച്ചു.

വൻ തകർച്ചയിലേക്ക് നീങ്ങിയ രാജസ്ഥാൻ റോയൽസിനെ കരകയറ്റിയത് സ്‌മിത്തിന്റെ തകർപ്പൻ ഇന്നിങ്സായിരുന്നു. 36 പന്തിൽ 57 റൺസ് നേടിയ ശേഷമാണ് സ്‌മിത്ത് കൂടാരം കയറിയത്.

Also Read: നായകസ്ഥാനം ഒഴിഞ്ഞ് കാർത്തിക്, ചരിത്രം തിരുത്തി നോർഷെ; ഐപിഎല്ലിൽ കഴിഞ്ഞ ആഴ്ച

മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. 178 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് താരം എബി ഡി വില്ലിയേഴ്സിന്റെയും പ്രകടനമാണ് വിജയത്തിലേക്ക് എത്തിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Shahbaz ahmed takes a blinder to dismiss steve smith in rr vs rcb

Next Story
കിബുവിന്റെ തന്ത്രങ്ങളും സ്‌കിൻകിസിന്റെ പദ്ധതികളും; ഒരുങ്ങി തന്നെ കേരള ബ്ലാസ്റ്റേഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com