പ്രമുഖ മാഗസിനായ വോഗ് 10-ാം വാർഷികാഘോഷങ്ങളുടെ ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഒക്ടോബറിൽ ഇറങ്ങുന്ന ലക്കം മൂന്നു കവർ പേജുകളിലായിട്ടാണ് പുറത്തിറക്കുന്നത്. ബോളിവുഡിന്റെ വൻ താരങ്ങളാണ് കവർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ, സോനം കപൂർ, ട്വിങ്കിൾ ഖന്ന, കരൺ ജോഹർ, പദ്മ ലക്ഷ്മി, നതാലിയ വോഡിയാനോവ, നിത അംബാനി എന്നിവർക്കൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജുമുണ്ട്.

ബോളിവുഡ് താരങ്ങളെക്കാൾ കവർ പേജ് കണ്ട് ഏവരും ഞെട്ടിയിരിക്കുന്നത് മിതാലിയുടെ ലുക്ക് കണ്ടാണ്. ഗ്ലാമർ വേഷത്തിലാണ് മിതാലി കവർ പേജിലുളളത്. നേരത്തെ കൂട്ടുകാർക്കൊപ്പമുളള ഒരു ചിത്രം മിതാലി രാജ് പങ്കുവച്ചിരുന്നു. ചിത്രത്തിലെ മിതാലിയുടെ വേഷത്തെ അധിക്ഷേപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം, മിതാലിയുടെ വോഗ് കവർപേജിലെ ലുക്കിനെ അനുമോദിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ