scorecardresearch
Latest News

ഗംഭീറിന് ‘അഗ്നിപരീക്ഷയായി’ മകളുടെ പന്തേറ്; കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിപ്പിക്കാന്‍ ഷാരൂഖിന്റെ അപേക്ഷ

2011 മുതല്‍ ഷാരൂഖിന്റെ ഉടമസ്ഥതയിലുളള ഐപിഎല്‍ ടീമിന്റെ നായകനാണ് ഗൗതം ഗംഭീര്‍

ഗംഭീറിന് ‘അഗ്നിപരീക്ഷയായി’ മകളുടെ പന്തേറ്; കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിപ്പിക്കാന്‍ ഷാരൂഖിന്റെ അപേക്ഷ

നിരവധി ലോകോത്തര താരങ്ങളുടെ പന്ത് അതിര്‍ത്തി കടത്തിയിട്ടുളള താരമാണ് ഗൗതം ഗംഭീര്‍. എന്നാല്‍ ഇത്തവണ ഗംഭീറിന് നേരിടേണ്ടി വന്നത് ഒരു ചെറിയ വലിയ ബൗളറെ ആയിരുന്നു. മറ്റാരേയും അല്ല സ്വന്തം മകളായ ആസീന്‍ ആണ് ആ പന്തേറുകാരി.

മകളുടെ സ്കൂളില്‍ സന്ദര്‍ശനത്തിന് എത്തിയ ഗംഭീറാണ് കുട്ടികള്‍ക്ക് വേണ്ടി ബാറ്റ് ചെയ്തത്. മകളായ ആസിന്‍ പന്തെറിയുന്നതിന്റെ വീഡിയോ ഗംഭീര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഐപിഎലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹഉടമയായ ബോളിവുഡ് താരം ഷാരൂഖ് ഖാനും കമന്റിട്ടു. ‘ദയവ് ചെയ്ത് അവളെ കൊണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പന്തെറിയിക്കു’, എന്നായിരുന്നു ഷരൂഖിന്റെ കുറിപ്പ്.

2011 മുതല്‍ ഐപിഎല്‍ ടീമിന്റെ നായകനാണ് ഗൗതം ഗംഭീര്‍. ഷാരൂഫിനെ കൂടാതെ ജൂഹി ചൗള, ഇവരുടെ ഭര്‍ത്താവ് ജയ് മെഹ്ത എന്നിവരാണ് കൊല്‍ക്കത്ത ടീമിന്റെ ഉടമകള്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Shah rukh khan wants to rope in gautam gambhirs daughter into kkr