scorecardresearch

അച്ഛനാരാ മോൻ, ഷാരൂഖിനെ കൊണ്ട് പ്രാങ്ക് ചെയ്യിച്ച് ആര്യൻ; കിങ് ഖാൻ തകർത്തടുക്കുന്ന വീഡിയോ!

ഐപിഎല്‍ സമാപന ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെ കൊണ്ട് പ്രാങ്ക് ചെയ്യിച്ച് മകനായ ആര്യൻ ഖാൻ. മത്സര ശേഷം കുടുംബ സമേതം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തെ വലം വയ്ക്കുന്നതിനിടയിലാണ് ആര്യൻ പിതാവിന്റെ ചെവിട്ടിൽ ഒരു സൂത്രം പങ്കുവച്ചത്

ഐപിഎല്‍ സമാപന ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെ കൊണ്ട് പ്രാങ്ക് ചെയ്യിച്ച് മകനായ ആര്യൻ ഖാൻ. മത്സര ശേഷം കുടുംബ സമേതം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തെ വലം വയ്ക്കുന്നതിനിടയിലാണ് ആര്യൻ പിതാവിന്റെ ചെവിട്ടിൽ ഒരു സൂത്രം പങ്കുവച്ചത്

author-image
Sports Desk
New Update
Shah Rukh Khan | pranks | Aryan Khan

മത്സര ശേഷം കുടുംബ സമേതം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തെ വലം വയ്ക്കുന്നതിനിടയിലാണ് ആര്യൻ പിതാവിന്റെ ചെവിട്ടിൽ ഒരു സൂത്രം പങ്കുവച്ചത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഐപിഎല്‍ സമാപന ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെ കൊണ്ട് പ്രാങ്ക് ചെയ്യിച്ച് മകനായ ആര്യൻ ഖാൻ. മത്സര ശേഷം കുടുംബ സമേതം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തെ വലം വയ്ക്കുന്നതിനിടയിലാണ് ആര്യൻ പിതാവിന്റെ ചെവിട്ടിൽ ഒരു സൂത്രം പങ്കുവച്ചത്.

Advertisment

അഹമ്മദാബാദിൽ കഴിഞ്ഞ ഒന്നാം ക്വാളിഫയർ മത്സര ശേഷം ടീം ഫൈനലിൽ കടന്ന സന്തോഷത്തിൽ ഷാരൂഖ് ഗ്രൗണ്ടിലിറങ്ങി കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സ്റ്റാർ സ്പോർട്സിന്റെ ലൈവ് പരിപാടിയിലേക്ക് ഇടിച്ചുകയറി ചെന്നിരുന്നു. അബദ്ധം പിണഞ്ഞത് മനസിലാക്കിയ ശേഷം ഷാരൂഖ് ഖാൻ എല്ലാവരോട് കൈകൂപ്പി മാപ്പ് പറഞ്ഞാണ് സ്ഥലം കാലിയാക്കിയത്.

Advertisment

സമാനമായി ഐപിഎൽ ഫൈനലിന് ശേഷം ചെപ്പോക്കിലെ സ്റ്റേഡിയത്തിലും ചെയ്യാനാണ് ആര്യൻ പിതാവിനോട് അഭ്യർത്ഥിച്ചത്. സംഗതി തലകുലുക്കി കേട്ട ശേഷം ലൈവ് പരിപാടിയിലേക്ക് ഇടിച്ചുകുത്തി ചെല്ലാനുള്ള ഷാരൂഖിന്റെ ശ്രമം കാലേകൂട്ടി മനസിലാക്കിയ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങാണ് താരത്തെ അങ്ങോട്ട് ചെന്ന് പിന്നിലൂടെ കെട്ടിപ്പിടിച്ചത്.

കുട്ടിക്കളി പോലെ പുറം തിരിഞ്ഞാണ് ഷാരൂഖ് അദ്ദേഹത്തെ സമീപിച്ചത്. അടുത്ത് തന്നെ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കറും നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തോടും അറിയാതെ ലൈവിലേക്ക് ചെല്ലുന്ന പോലെ അഭിനയിച്ച് കാണിച്ചാണ് ഷാരൂഖ് ഇതിനിടയിലേക്ക് വന്ന് കെട്ടിപ്പിടിച്ചത്.

ഐപിഎൽ ഫൈനലിലെ ഏറ്റവും മനോഹര നിമിഷമാണിതെന്നാണ് ആരാധകരിൽ ചിലർ ഈ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇൻട്രോവേർട്ടായ ഒരു കൂട്ടുകാരൻ തന്റെ മറ്റൊരു ചങ്ങാതിയെ കൊണ്ട് പ്രാങ്ക് ചെയ്യിക്കുന്ന പോലെയായിരുന്നു ഷാരൂഖിനെ കൊണ്ട് ആര്യൻ പ്രാങ്ക് ചെയ്യിച്ചതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ ഇരുവരേയും പ്രശംസിച്ചു.

Read More Sports News Here

IPL 2024 Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: