ധോണിയുടെ മകൾ സിവയ്ക്ക് ആരാധകർ ഒട്ടേറെയുണ്ട്. ബോളിവുഡ് കിങ് ഖാനും സിവയെ ഏറെ ഇഷ്ടമാണ്. ഐപിഎൽ മൽസരത്തിനിടെ ഷാരൂഖ് ഖാൻ സിവയെ കണ്ടു. സിവയ്ക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം കാണാൻ എത്തിയപ്പോഴാണ് കുഞ്ഞു സിവയെ ഷാരൂഖ് ഖാൻ കണ്ടത്.

സിവയെ കണ്ടതിന്റെ സന്തോഷം ഷാരൂഖ് തന്റെ ട്വിറ്റർ പേജിലൂടെ ആരാധകരോട് പങ്കുവച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാണ് ധോണി. മൽസരം കാണാൻ ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും ഗ്യാലറിയിൽ എത്തിയിരുന്നു. കൊൽക്കത്തയുടെ ഉടമയായ ഷാരൂഖും മൽസരം കാണാൻ എത്തി. ഗ്യാലറിയിൽ ഇരുന്ന സിവയെ കാണാനായി ഷാരൂഖ് സമീപം എത്തുകയായിരുന്നു. സിവയാകട്ടെ ഷാരൂഖിനോട് വളരെ പെട്ടെന്ന് തന്നെ അടുത്തു. സിവയുടെ കൃസൃതികൾക്കൊപ്പം ഷാരൂഖും കൂടി. കുഞ്ഞു സിവ ചിരിക്കുന്നതുപോലെ ഷാരൂഖും ചിരിച്ചു. ധോണിയുടെ ഭാര്യ സാക്ഷിയെയും ഷാരൂഖ് കണ്ടിരുന്നു.

The cutest pic on internet today #ziva #zivadhoni #srk #ipl2018 #kkr

A post shared by ll AshIsh ll (@ashish12139) on

How Cute !! SRK with Ziva.

A post shared by S H O U V I K V K F A N (@viratian.svk) on

#ziva the youngest CSKIAN

A post shared by Shubhesh Shukla (@shubheshshukla7) on

@sakshisingh_r @iamsrk @poornapatel #sakshidhoni #shahrukhkhan #poorna

A post shared by Welcome To Mahi City (@ms_dhoni_sr07) on

Good Morning Everyone

A post shared by Sakshi Singh Dhoni (@sakshidhoni.fc) on

മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് കൊൽക്കത്ത 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ