കോര്‍ട്ടില്‍ വച്ച് വസ്ത്രം അഴിച്ച വനിതാ താരത്തിന് ശിക്ഷ; ദ്യോക്കോവിച്ചിനെ കണ്ടില്ലേ എന്ന് സോഷ്യല്‍ മീഡിയ

യുഎസ് ഓപ്പണിലെ ലിംഗ വിവേചനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. കളിക്കിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വിവാദമായി മാറുന്നത്. ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ കളിക്കിടെ ബ്രേക്ക് എടുത്ത് തിരികെ വരുന്നതിനിടെയായിരുന്നു ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിച്ചത്. താന്‍ വസ്ത്രം തല തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ കോര്‍നെറ്റ് അഴിച്ച് നേരെ ഇടുകയായിരുന്നു.

സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു താരം വസ്ത്രം അഴിച്ച് തിരിച്ചിട്ടത്. എന്നാല്‍ ഉടനെ തന്നെ താം യുഎസ് ഓപ്പണിന്റെ കോഡ് തെറ്റിച്ചെന്ന് കാണിച്ച് താരത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. അത്യുഷ്ണമായതിനാല്‍ വനിതാ താരങ്ങള്‍ക്ക് മൂന്നാം സെറ്റിന് മുന്നോടിയായി പത്ത് മിനിറ്റ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. ഈ ബ്രേക്ക് എടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു താരം തനിക്ക് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞത്. പിന്നീട് തിരിച്ച് പോകാന്‍ കഴിയാത്തതിനാല്‍ കോര്‍ട്ടില്‍ വച്ച് തന്നെ വസ്ത്രം അഴിച്ച് നേരെ ഇടുകയായിരുന്നു.

സ്വീഡിഷ് താരമായ ജോഹാന ലാര്‍സനെതിരെയായിരുന്നു മത്സരം. കളിയില്‍ കോര്‍നെറ്റ് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ചെയര്‍ അമ്പയരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടില്ലാതെ കളിക്കളത്തില്‍ ഇരുന്നിട്ടും നടപടിയെടുക്കാതിരുന്നതിനെയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസം ഇതിഹാസ താരം സെറീന വില്യംസണിന്റെ ക്യാറ്റ് സ്യൂട്ടിനെതിരെയും നടപടിയുണ്ടായിരുന്നു. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. വനിതാ താരങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് ആരോപണം. സെറീനയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ തന്റെ ക്യാറ്റ് സ്യൂട്ട് ധരിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Here: ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്നുണ്ട് – Sexism is real

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sexist call sees alize cornet slapped with code violation for changing shirt on court

Next Story
‘ഒറ്റയടി, ചൈന വീണു’; ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com