സ്‌പാനിഷ് സൂപ്പർകപ്പ് കിരീടം ബാഴ്‌സലോണയ്‌ക്ക്; മെസ്സിയുടെ 33-ാം കിരീടം

33 കിരീടങ്ങളുമായി എറ്റവുമധികം കിരീട നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. സൂപ്പർ താരം ആന്ദ്രേ ഇനിയസ്റ്റയയെയാണ് മെസ്സി മറികടന്നത്

സ്പാനിഷ് സുപ്പർകപ്പ് കിരീടത്തോടെ ബാഴ്സലോണ പുതിയ സീസണിന് തുടക്കംകുറിച്ചു. ശക്തരായ സെവില്ല എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ സൂപ്പർകപ്പ് നേട്ടം. ഇതോടെ 33 കിരീടങ്ങളുമായി എറ്റവുമധികം കിരീട നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. സൂപ്പർ താരം ആന്ദ്രേ ഇനിയസ്റ്റയയെയാണ് മെസ്സി മറികടന്നത്.

ആദ്യ പകുതിയുടെ ഒൻപതാം മിനിറ്റിൽ തന്നെ സെവില്ലക്കായി ഗോൾ നേടി പാബ്ലോ സരബിയ ബാഴ്സയെ ഞെട്ടിച്ചു. ഗോൾ വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച ബാഴ്സക്കായി 43-ാം മിനിറ്റിൽ ജിറാഡ് പിക്കുവാണ് സെവില്ല ഗോൾവല കുലുക്കിയത്. 78-ാം മിനിറ്റിൽ യുവതാരം ഔസ്മാൻ ഡിംബലെയാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്.

89-ാം മിനിറ്റിൽ സെവില്ലക്ക് ലഭിച്ച പെനാൽട്ടി അവസരം ബാഴ്സ ഗോൾമുഖത്ത് ഗോൾകീപ്പർ മാർക്ക് സ്റ്റേജൻ തട്ടിയകറ്റുകയായിരുന്നു. ക്യപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സൂപ്പർതാരം മെസ്സി ക്ളബ്ബിനായി കിരീടം സമ്മാനിച്ചു. ബയേൺ മ്യുണിക്കിൽ നിന്ന് ബാഴ്സയിലെത്തിയ മിന്നും താരം അർത്യുറോ വിദാലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.

കഴിഞ്ഞ സീസണിലെ സ്പാനിഷ് ലീഗ് കപ്പ് ചാമ്പ്യന്മാരും കോപ്പ ഡെൽ റിയോ ജേതാക്കളുമാണ് സൂപ്പർകപ്പിൽ മത്സരിക്കുന്നത്. ബാഴ്സയായിരുന്നു കഴിഞ്ഞ സീസണിൽ ഇരു കിരീടങ്ങളും നേടിയത്. ഈ സാഹചര്യത്തിലാണ് കോപ്പ ഡെൽ റിയോ റണ്ണേഴ്സപ്പുകളായ സെവില്ല സൂപ്പർകപ്പിന് യോഗ്യത നേടിയത്. 5-0 നായിരുന്നു അന്ന് സെവില്ലയുടെ തോൽവി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sevilla vs barcelona spanish super cup

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com