സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി; ബെറ്റിസിനോട് സമനില

റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് മത്സരഫലം. ഇതോടെ എതിരാളികളായ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ലീഡ് നേടാനുള്ള അവസരവും ഒരുങ്ങി

Real Madrid, റയല്‍ മാഡ്രിഡ്, FC Barcelona, എഫ്സി ബാഴ്സലോണ, Athletico Madrid, Spanish League, Spanish League point table, la liga point table, la liga news, football news, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ റയല്‍ മാഡ്രിഡ്

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തിരിച്ചടി. കളത്തില്‍ നിറഞ്ഞാടിയിട്ടും റയല്‍ ബെറ്റിസിനോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നു. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് മത്സരഫലം. ഇതോടെ എതിരാളികളായ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ലീഡ് നേടാനുള്ള അവസരവും ഒരുങ്ങി.

നിലവില്‍ റയലിന് 33 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റാണുള്ളത്. 32 മത്സരങ്ങള്‍ കളിച്ച അത്ലറ്റിക്കോയ്ക്ക് 73ഉം 31 മത്സരങ്ങളില്‍ നിന്ന് ബാഴ്സയ്ക്ക് 68 പോയിന്റുമുണ്ട്. ബാഴ്സയ്ക്ക് ഇന്ന് വില്ലാറയലാണ് എതിരാളികള്‍. താരതമ്യേന അപകടകാരികളല്ലാത്ത വില്ലാറയലിനെ കീഴടക്കി റയലിന് ഒപ്പമെത്താന്‍ ആകും കറ്റാലന്‍ പടയ്ക്ക്. സമാനമാണ് അത്ലറ്റിക്കോയുടെ അടുത്ത പോരാട്ടം. ലീഗിലെ പത്താം സ്ഥാനക്കാരായ അത്ലറ്റിക്ക് ക്ലബ്ബാണ് എതിരാളികള്‍.

Also Read: IPL 2021 RR vs KKR: കൊൽക്കത്തയെ ആറുവിക്കറ്റിന് തോൽപിച്ചു; രാജസ്ഥാന് രണ്ടാം ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ തിരിച്ചടി നേരിടുകയാണ്. വമ്പന്മാരെ ന്യൂക്കാസില്‍ യുണൈറ്റഡ് സമനിലയില്‍ തളച്ചു. മത്സരത്തിന്റെ അധികസമയത്താണ് ന്യൂക്കാസില്‍ ഗോള്‍ നേടിയത്. മൂന്നാം മിനുറ്റില്‍ തന്നെ മുഹമ്മദ് സല ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ജയത്തിലേക്ക് കുതിച്ച ചെമ്പടയ്ക്ക് കുരുക്കിട്ടത് ജോണ്‍ വില്ലോക്കാണ്. 33 കളികളില്‍ നിന്ന് 54 പോയിന്റുള്ള യോര്‍ഗന്‍ ക്ലോപ്പും കൂട്ടരും പട്ടികയില്‍ ആറാമതാണ്.

ലീഗിലെ മറ്റൊരു പോരാട്ടത്തില്‍ ചെല്‍സി വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. 43-ാം മിനുറ്റില്‍ ടിമോ വെര്‍ണറാണ് വിജയഗോള്‍ നേടിയത്. അതേസമയം എവര്‍ട്ടണ്‍ ആഴ്സണലിനെ അട്ടിമറിച്ചു. ബെര്‍ണഡ് ലെനോയുടെ ഓണ്‍ ഗോളാണ് ആഴ്സണലിന് തിരിച്ചടിയായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Setback for real madrid in spanish league title race

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express