ന്യൂഡല്‍ഹി: ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി. ടീമിലെ പ്രധാനപ്പെട്ട താരവും ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. താരത്തിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ഐപിഎല്ലിന് പുറമെ പാക്കിസ്ഥാനെതിരായ പരമ്പരയും താരത്തിന് നഷ്ടമാകും.
“ക്രിക്കറ്റ് ഓസ്ട്രേലിയ ആയി സംസിരച്ചപ്പോള്‍ രണ്ടാഴ്ചത്തെ ഇടവേളയുണ്ടായിരിക്കുമെന്നാണ് അറിയാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പരമ്പരകള്‍ നഷ്ടമാകില്ലെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് അറിയാന്‍ കഴിഞ്ഞത് പാക്കിസ്ഥാന്‍ പരമ്പരയുണ്ട് എന്നത്,” മാക്‌സ്‌വെൽ ഫോക്സ് സ്പോര്‍ട്സിനോട് പറഞ്ഞു.
ഈ സീസണിലെ ഐപിഎല്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. പാക്കിസ്ഥാനെതിരായ പരമ്പര നിലവില്‍ മാര്‍ച്ച് 29 മുതലാണ് നിശ്ചയിച്ചിരിക്കുന്നത്. മാക്‌സ്‌വെല്ലിന് ആദ്യ മത്സരങ്ങള്‍ നഷ്ടമായാല്‍ ബാംഗ്ലൂരിന് അത് വലിയ തിരിച്ചടിയാകും. ടീം വിരാട് കോഹ്ലിക്കൊപ്പം നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് മാക്‌സ്‌വെൽ.
ബാറ്റിങ്ങിന് മുന്‍ഗണന നല്‍കാതെ കൂടുതല്‍ സന്തുലിതമായ ടീമിനെ ഒരുക്കുക എന്ന ലക്ഷ്യമായിരുന്നു ഇത്തവണ ബാംഗ്ലൂരിന്. കോഹ്ലി, മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തി. ഹര്‍ഷല്‍ പട്ടേല്‍, ഫാഫ് ഡുപ്ലെസി, വനിന്ദു ഹസരങ്ക, ജോഷ് ഹെയ്സല്‍വുഡ്, ദിനേശ് കാര്‍ത്തിക്ക് തുടങ്ങിയ പ്രമുഖ താരങ്ങളെ ടീമിലെത്തിച്ചു.
Also Read: എംബാപെ മാജിക്ക്; റയല്‍ മറികടന്ന് പിഎസ്‌ജി