scorecardresearch

കേരളത്തിന് നിരാശ; സന്തോഷ് ട്രോഫിയിൽ സർവീസസ് ചാമ്പ്യന്മാർ

ഫൈനലിൽ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സർവീസസ് എട്ടാം കിരീടം ചൂടിയത്

ഫൈനലിൽ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സർവീസസ് എട്ടാം കിരീടം ചൂടിയത്

author-image
Sports Desk
New Update
Santosh Trophy

കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും കേരളം മുന്നിട്ടുനിന്നെങ്കിലും ഗോൾവല കുലുക്കാൻ മാത്രം കഴിഞ്ഞില്ല - ചിത്രം: സ്ക്രീൻഗ്രാബ്

ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സർവീസസ് ചാമ്പ്യന്മാർ. എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സർവീസസ് സ്വന്തമാക്കിയത്. ഫൈനലിൽ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സർവീസസ് കിരീടം ചൂടിയത്.

Advertisment

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ സർവീസസ് നേടിയ നിർണായക ഗോളാണ് കേരളത്തിന്റെ എട്ടാം കിരീടമെന്ന സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തിയത്. അഭിഷേക് പവാർ ആണ് 109–ാം മിനിറ്റിൽ കേരളത്തിന്റെ പ്രതീക്ഷകൾ തകർത്ത് ഗോൾ വല കുലുക്കിയത്. 2024-ൽ സന്തോഷ് ട്രോഫി നേടിയിയ സർവീസസ് കഴിഞ്ഞ വർഷം സെമിയിലും എത്തിയിരുന്നു. 

Also Read:ടി 20 ലോകകപ്പ്; വിജയതുടക്കത്തോടെ ഇന്ത്യ, യുഎസിനെതിരെ 29 റൺസ് വിജയം

Advertisment

ആവേശകരമായ ഫൈനൽ പോരാട്ടത്തിനായിരുന്നു ധാകുവാഖാന സ്റ്റേഡിയം സാക്ഷിയായത്. കളിയുടെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും കേരളം മുന്നിട്ടുനിന്നെങ്കിലും ഗോൾവല കുലുക്കാൻ മാത്രം കഴിഞ്ഞില്ല. മധ്യനിരയിൽ നിന്ന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും സർവീസസിന്റെ പ്രതിരോധക്കോട്ട തകർക്കാൻ കേരള സ്ട്രൈക്കർമാർക്ക് സാധിച്ചില്ല.

കളിയുടെ വിധി നിർണ്ണയിക്കാൻ എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ സർവീസസ് കൂടുതൽ കരുത്തോടെ കളിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലഭിച്ച അവസരം അഭിഷേക് പവാർ ഗോളാക്കി മാറ്റിയതോടെ കേരളം പ്രതിരോധത്തിലായി. ഗോൾ വഴങ്ങിയ ശേഷം കേരളം സർവ്വശക്തിയും എടുത്ത് ആക്രമിച്ചെങ്കിലും സർവീസസ് ശക്തമായി പ്രതിരോധം തീർത്തതോടെ സമനില ഗോൾ അകന്നുനിന്നു. കപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കേരളത്തിനായി.

Read More:റൊണാൾഡോയുടെ പ്രതിഷേധം തുടരുന്നു; തുടരെ രണ്ടാം മത്സരത്തിലും കളിച്ചില്ല

Santhosh Trophy Football Kerala Football Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: