റോം : ഈ സീസണില്‍ ഫുട്ബോള്‍ ലോകം ഏറെ ആഘോഷിച്ച സൈനിങ് ഏതെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടേത് എന്നതാണ് ഉത്തരം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട യുവന്‍റസ് പ്രവേശത്തിനൊടുവില്‍ സീരിയാ എയില്‍ മൂന്നാം മത്സരം കളിക്കുന്ന മുപ്പത്തിനാലുകാരന് ഇതുവരേക്കും ഒരു ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം മത്സരത്തില്‍ മന്‍സൂക്കിച്ചിന്റെ ഗോളിലേക്ക് വഴിവച്ച പാസ് നല്‍കാനായി എന്നത് മാത്രമാണ് ഇതുവരെയ്ക്കും യുവന്‍റസ് നിരയ്ക്ക് റൊണാള്‍ഡോ നല്‍കിയ സംഭാവന.

ശനിയാഴ്ച നടന്ന മത്സരത്തില്‍ പര്‍മക്കെതിരെ ക്രോയേഷ്യന്‍ താരം മരിയോ മന്‍സൂക്കിച്ച് ഒരു ഗോള്‍ കണ്ടെത്തുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തപ്പോള്‍ റൊണാള്‍ഡോ ഇപ്പോഴും യുവന്റസ് നിരയില്‍ നിലയുറപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി അനുഭവപ്പെടുന്നു. ആദ്യ പകുതിയിലെ ഒരു ഹെഡ്ഡര്‍ ഗോള്‍ശ്രമം മാത്രമാണ് റൊണാള്‍ഡോയുഉടെ സംഭാവന. എന്നാല്‍ അതും ലക്ഷ്യത്തിലെത്തിയ.

തന്റെ കാലിലേക്ക് വന്ന പന്ത് തടുത്ത മന്‍സൂക്കിച്ചിനോടുള്ള വിരക്തി അറിയിക്കാനും റൊണാള്‍ഡോ മടിച്ചില്ല. പാഴ് ശ്രമത്തിനൊടുവില്‍ ക്രോയേഷ്യന്‍ താരത്തിന്റെ ക്ഷമാപണവും ഉണ്ടായി.

എന്തിരുന്നാലും റൊണാള്‍ഡോയുടെ കളിയില്‍ സംതൃപ്തനാണ് യുവന്‍റസ് പരിശീലകന്‍ ” റൊണാള്‍ഡോ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേള അദ്ദേഹത്തിന് മെച്ചപ്പെടാനുള്ള അവസരമാണ്. അതിന് ശേഷം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ലീഗ് ആരംഭിക്കുന്നത്. ” യുവന്‍റസ് പരിശീലകന്‍ മസ്സിമിലിയാനോ പറഞ്ഞു.

സീരിയാ എ റെക്കോര്‍ഡ് ആയ 112 ദശലക്ഷം രൂപയ്ക്കാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ റയലില്‍ നിന്ന് യുവന്‍റസ് പാളയത്തിലേക്ക് എത്തുന്നത്. പ്രതിരോധത്തിന് പേര് പെട്ട ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍ കണ്ടെത്താനാകാതെ വിയര്‍ക്കുകയാണ് പോര്‍ച്ചുഗീസ് താരം. എന്നാല്‍ കഴിഞ്ഞ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന്‍ മത്സരത്തിലും റൊണാള്‍ഡോ സ്കോര്‍ ചെയ്തിരുന്നില്ല. ഫോം തിരിച്ചുകിട്ടുന്നതോടെ ഇറ്റാലിയന്‍ ലീഗിലും സൂപ്പര്‍ താരത്തിന്റെ മികവ് വെളിപ്പെടും എന്നാണ് ലോകമെമ്പാടുമുള്ള ആരാധകരും വിശ്വസിക്കുന്നത്.

അതേസമയം ശനിയാഴ്ച നടന്ന മത്സരത്തില്‍ ക്രോയേഷ്യന്‍ മരിയോ മന്‍സൂക്കിച്ചിന്റെയും ഫ്രഞ്ച് താരം മറ്റ്യൂഡിയുടെയും മികവില്‍ ഇറ്റാലിയന്‍ ചാംബ്യന്മാര്‍ പര്‍മയെ 2-1എന്ന സ്കോറില്‍ മറികടന്നു. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച യുവന്‍റസ് തന്നെയാണ് ഇപ്പോള്‍ ലീഗ് ഒന്നാമന്മാര്‍. കളിച്ച മത്സരങ്ങളും ജയിച്ച നപ്പോളി തൊട്ട് പിന്നിലായുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ