മോ​സ്കോ: റ​ഷ്യ​ക്കെ​തി​രെ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു നി​റം​മ​ങ്ങി​യ ജ​യം. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന റഷ്യയെ തകർത്തത്. മത്സരത്തിന്റെ 86-ാം മിനുറ്റിൽ സെർജിയോ അഗ്യൂറോയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.

ക​ളി​യു​ടെ 70 ശ​ത​മാ​നം നേ​ര​വും പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ​മാ​ർ​ക്ക് അ​വ​സാ​ന നി​മി​ഷം​വ​രെ ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. റ​ഷ്യ​യു​ടെ പോ​സ്റ്റി​ലേ​ക്ക് 19 ത​വ​ണ​യാ​ണ് അ​ർ​ജ​ന്‍റീ​ന നി​റ​യൊ​ഴി​ച്ച​ത്. അഗ്വേറോ നേടിയ ഗോൾ ഓഫ്സൈഡായിരുന്നുവെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ