റയൽ: സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ബാഴ്‍സലോണക്കും വിജയത്തുടക്കം. ഡിപോര്‍ട്ടീവോ ഡി കൊരുണയെയാണ് റയല്‍ തോല്‍പ്പിച്ചത്. റയല്‍ ബെറ്റിസിനെതിരെയായിരുന്നു ബാഴ്‍സയുടെ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ ജയിച്ചു കയറിയതെങ്കിൽ ബാഴ്സലോണയുടെ ജയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ശക്തരായ ടോട്ടനത്തെ ചെല്‍സിയും തോല്‍പ്പിച്ചു.

ഗാ​ര​ത് ബെ​യ്‌​ൽ(20), കാ​സെ​മി​റോ(27), ടോ​ണി ക്രൂ​സ്(62) എ​ന്നി​വ​രാ​ണ് റ​യ​ലി​നെ ജ​യ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​ത്. അ​ധി​ക സ​മ​യ​ത്ത് സെ​ര്‍​ജി​യോ റാ​മോ​സി​ന് ചു​വ​പ്പു കാ​ര്‍​ഡ് കി​ട്ടി​യെ​ങ്കി​ലും ഗോ​ൾ വ​ഴ​ങ്ങാ​തെ റ​യ​ൽ പി​ടി​ച്ചു​നി​ന്നു.

നെയ്മറില്ലാതെ സീസണിലെ ആദ്യ ലാലീഗ മത്സരത്തിനിറങ്ങിയ ബാഴ്‍സക്കായി മെസിയുള്‍പ്പെടെയുള്ളവര്‍ നന്നായി തന്നെ കളിച്ചു. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മെസിക്ക് ഗോള്‍ നേടാനായില്ല. ടോസ്കയും സെര്‍ജ്യോ റോബര്‍ട്ടോയുമാണ് കറ്റാലന്‍ പടയുടെ വിജയഗോളുകള്‍ നേടിയത്.

പ്രീമിയര്‍ ലീഗില്‍ ശക്തരുടെ പോരാട്ടത്തില്‍ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് നിലവിലെ ചാംപ്യന്മാരായ ചെല്‍സി തകര്‍ത്തു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ദെലെ അലിയും ഹാരികെയ്നുമുള്‍പ്പെടെയുള്ള ടോട്ടനം നിരയാണ് ആക്രമിച്ചുകളിച്ചതെങ്കിലും ഗോളടിക്കുന്നതില്‍ ചെല്‍സിയായിരുന്നു മുന്നില്‍. മാര്‍ക്കോസ് അലോണ്‍സോയായിരുന്നു ചെല്‍സിക്കായി രണ്ട് ഗോളുകളും നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ