ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍. സെമി ഫൈനലില്‍ എലിന സ്വിറ്റോലിനെയെയാണ് സെറീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍: 6-3, 6-1. മത്സരത്തിലുടനീളം സെറീന ആധിപത്യം നിലനിര്‍ത്തി.
Supreme Serena @serenawilliams will seek a 7th crown in New York after dispatching Svitolina 6-3, 6-1 in the semifinals…#USOpen href=”https://t.co/BDHaI0iKOb”>pic.twitter.com/BDHaI0iKOb
— US Open Tennis (@usopen) September 6, 2019
ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണ് സെറീനയുടെ ലക്ഷ്യം. ഇതുവരെ ആറ് തവണ കിരീടം നേടിയ താരമാണ് സെറീന വില്യംസ്. കഴിഞ്ഞ വിംബിള്‍ഡന്‍ ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയുള്ള അവസരമാണ് സെറീനയ്ക്കിത്.
നേരത്തെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ നൂറ് വിജയം സ്വന്തമാക്കുന്ന താരം എന്ന നേട്ടം സെറീന കൈവരിച്ചിരുന്നു. സെമിയിലെ വിജയം സെറീനയുടെ 101 ആം വിജയമാണ്. ഇതോടെ മുന്‍ അമേരിക്കന്‍ താരവും ലോക ഒന്നാം നമ്പറുമായിരുന്ന ക്രിസ് എവേര്‍ട്ടിന്റെ നേട്ടത്തിനൊപ്പം സെറീന എത്തി. കിരീടം നേടുകയാണ് ഇത്തവണ തന്റെ ലക്ഷ്യമെന്ന് സെറീന പറയുന്നു.