സ്ട്രൈക്കോവയെ വീഴ്ത്തി സെറീന വിംബിൾഡൻ ഫൈനലിൽ

ഫൈനലിൽ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി

Tennis,Wimbledon Tennis, വിംബിൾഡൻ, സെറീന, ഫൈനൽ,Wimbledon,All England Club,Simona Halep,Barbora Zahlavova Strycova,Elina Svitolina,Serena Williams

വിംബിൾഡൻ കോർട്ടിൽ വീണ്ടും സെറീനയ്ക്ക് ജയം. സ്ട്രൈക്കോവയെ പരാജയപ്പെടുത്തി വിംബിഡൻ ഫൈനലിലേക്ക് സെറീന മുന്നേറി. സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്കോർ 6-1, 6-2.

ഫൈനലിൽ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി. കരിയറിലെ തന്റെ ആദ്യ വിംബിൾഡൻ കിരീടം ലക്ഷ്യംവച്ചാണ് സിമോണ പുൽകോർട്ടിൽ സെറീനയെ നേരിടാനൊരുങ്ങുന്നത്. അതേസമയം സെറീനയ്ക്കാകട്ടെ എട്ടാം വിംബിൾഡൻ കിരീടവും 24-ാം ഗ്രാന്റ്സ്ലാം കിരീടവുമാണ് ഒറ്റ ജയത്തിനപ്പുറം കാത്തരിക്കുന്നത്. ജയിക്കാനായാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്രാം കിരീടങ്ങൾ നേടുന്ന താരമെന്ന നേട്ടത്തിൽ മാർഗരറ്റ് കോർട്ടിനൊപ്പമെത്താനും സെറീനക്ക് സാധിക്കും.

അതേസമയം ആദ്യ സെമിയില്‍ ജോക്കോവിച്ച് അഗറ്റിനേയും രണ്ടാം സെമിയില്‍ 8 തവണ ചാമ്പ്യനായ ഫെഡററും,രണ്ടു തവണ ചാമ്പ്യനായ റാഫേല്‍ നദാലും ഏറ്റുമുട്ടും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Serena williams march to wimbledon final

Next Story
അവസാന ശ്വാസം വരെ എന്നാലാവുന്നത് ചെയ്യും: രവീന്ദ്ര ജഡേജravindra jadeja, രവീന്ദ്ര ജഡേജ, india vs new zealand, ഇന്ത്യ-ന്യൂസിലൻഡ്, world cup, ലോകകപ്പ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com