ന്യൂയോർക്ക്: ഇതിഹാസ താരം സെറീന വില്യംസ് ടെന്നിസിൽനിന്നും വിരമിച്ചു. യുഎസ് ഓപ്പണിലെ തന്റെ കരിയറിലെ അവസാന സിംഗിൾസിൽ തോൽവി ഏറ്റുവാങ്ങിയാണ് സെറീനയുടെ മടക്കം. ഓസ്ട്രേലിയയുടെ അജ്ല ടോമില്ജനോവിക്കിനോട് സെറീന മൂന്നാം റൗണ്ടിൽ പൊരുതി തോറ്റത്.
മത്സരശേഷം നിറകണ്ണുകളോടെ കളിക്കളത്തിൽനിന്നും പോകുമ്പോഴും ആരാധകരെ നോക്കി സെറീന പുഞ്ചിരിച്ചു. തന്റെ എല്ലാ നേട്ടങ്ങൾക്കും മാതാപിതാക്കൾക്കാണ് സെറീന നന്ദി പറഞ്ഞത്. യുഎസ് ഓപ്പണോടെ ടെന്നിസിൽനിന്നു വിരമിക്കുമെന്ന് സെറീന നേരത്തെ സൂചന നൽകിയിരുന്നു.
7 വീതം ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും 3 ഫ്രഞ്ച് ഓപ്പണും 6 യു എസ് ഓപ്പണും അടക്കം 23 സിംഗിള്‍സ് കിരീടങ്ങളാണ് സെറീന നേടിയത്. 14 ഡബിള്‍സ്, 2 മിക്സഡ് ഡബിള്‍സ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്.