Latest News

തകർപ്പൻ സെഞ്ച്വറിയുമായി സ്‌മൃതി മന്ദാന; ഇന്ത്യ ബ്ലൂവിന് വിജയത്തുടക്കം

മിതാലി രാജ് നയിച്ച ഇന്ത്യ റെഡിനെ എട്ട് വിക്കറ്റിനാണ് മന്ദാനയുടെ ഇന്ത്യ ബ്ലൂ തകർത്തത്

ക്യാപ്റ്റന്റെ കളിമികവ് പുറത്തെടുത്ത ഇന്ത്യൻ വനിത ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ബ്ലൂവിന് വിജയം. വുമൺ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ റെഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ബ്ലൂ തോൽപ്പിച്ചത്.

ടോസ് നേടിയ ഇന്ത്യ ബ്ലൂ ബോളിംഗാണ് തിരഞ്ഞെടുത്തത്. ഇന്ത്യ റെഡിനെ 199 ന് ഓൾ ഔട്ടാക്കിയ ശേഷം 23 പന്ത് ബാക്കി നിൽക്കേ ബ്ലൂ 200 റൺസ് നേടി.

മന്ദാനയുടെ നേതൃത്വത്തിൽ ഇന്ത്യ ബ്ലൂ ആക്രമിച്ചാണ് ബാറ്റ് വീശിയത്. മന്ദാന 10 ഫോറും ഒരു സിക്സറും നേടിയപ്പോൾ മറ്റൊരു ഓപ്പണറായ വി ആർ വനിത നാല് ഫോറും മൂന്ന് സിക്സും അടക്കം 42 റൺസ് നേടി. മോന പുറത്താകാതെ 44 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെഡ് സംഘത്തിന് വേണ്ടി ക്യാപ്റ്റൻ മിതാലി രാജ് 72 റൺസ് നേടി. ഭേദപ്പെട്ട തുടക്കമാണ് റെഡിന് ലഭിച്ചത്. ദീപ്തി ശർമ്മ (23) പ്രീതി പൂനിയ (29) ഉം ചേർന്ന് ആദ്യ വിക്കറ്റിൽ 42 റൺസ് ചേർത്തു. രണ്ടാം വിക്കറ്റിൽ മിതാലി രാജുമായി ചേർന്ന് ദീപ്തി ശർമ്മ 33 റൺസ് കൂടി കൂട്ടിച്ചേർത്തു.

എന്നാൽ ഫുൽമാലിക്കും നേഹ തൽവാറിനും മിതാലി രാജിന് പിന്തുണ നൽകാൻ സാധിച്ചില്ല. ഫുൽമാലി മൂന്ന് റണ്ണെടുത്തും നേഹ ഒരു റണ്ണെടുത്തും പുറത്തായി. എസ് ബി വർമ്മയുമൊത്ത് ആറാം വിക്കറ്റിൽ മിതാലി 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് റെഡിന് നിർണ്ണായകമായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Senior womens cricket challenger trophy one day match 2017 18 smriti mandhana leads india blue to victory with an unbeaten ton

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com