Latest News

മനസ്സില്‍ നിറയെ ലോകകപ്പ്; മിതാലി രാജ് ട്വന്റി 20 യില്‍ നിന്ന് വിരമിച്ചു

ലക്ഷ്യം 2021 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണെന്ന് മിതാലി രാജ്

2021 ല്‍ നടക്കാന്‍ പോകുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കാനായി ഇന്ത്യന്‍ താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനു വേണ്ടി തയ്യാറെടുക്കാനാണ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം അറിയിച്ചു

32 ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള താരം കൂടിയാണ് മിതാലി രാജ്. 2012, 2014, 2016 ട്വന്റി 20 ലോകകപ്പുകളില്‍ മിതാലി രാജാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യയ്ക്കായി 88 ട്വന്റി 20 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 88 മത്സരങ്ങളില്‍ നിന്ന് 2,364 റണ്‍സും നേടിയിട്ടുണ്ട്. ട്വന്റി 20 യില്‍ 2,000 റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മിതാലി.

Read Also: ’36 വയതിനിലെ’; വനിത ക്രിക്കറ്റിലെ റാണി മിതാലി രാജിന് ഇന്ന് പിറന്നാൾ

ക്രിക്കറ്റില്‍ നല്‍കിയ പിന്തുണയ്ക്ക് മിതാലി രാജ് ബിസിസിഐയ്ക്ക് നന്ദി പറഞ്ഞു. ലക്ഷ്യം 2021 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണെന്നും താരം വ്യക്തമാക്കി. ലോകകപ്പ് നേടുകയാണ് തന്റെ സ്വപ്‌നമെന്നും അതിനായി എല്ലാ കഴിവും വിനിയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ട്വന്റി 20 യില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി പറഞ്ഞു. 2006 മുതല്‍ ഇന്ത്യയ്ക്കായി ട്വന്റി 20 കളിക്കുന്ന മുതിര്‍ന്ന താരം കൂടിയാണ് മിതാലി രാജ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Senior women cricketer mithali raj retires from twenty 20 cricket

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com