/indian-express-malayalam/media/media_files/2026/01/19/senagal-vs-morocco-african-cup-of-nations-2026-01-19-13-35-28.jpg)
Source: Senegal Football Team, Instagram
Senegal vs Morocco Final: ആഫ്രിക്കയുടെ രാജക്കന്മാരാവാനുള്ള പോരാട്ടത്തിൽ തുടരെ രണ്ടാം വട്ടവും ഫൈനലിൽ കാലിടറി വീണ് മൊറോക്കോ. 2025ൽ നൈജീരിയയാണ് മൊറോക്കോയുടെ കയ്യിൽ നിന്ന് കിരീടം തട്ടിയത്. ഇത്തവണ മൊറോക്കോ വീണത് മാനേയുടെ സെനഗലിന് മുൻപിൽ. സെനഗൽ-മൊറോക്കോ കലാശ പോരാട്ടത്തിൽ അവസാന 30 മിനിറ്റിൽ നടന്നത് നാടകീയ സംഭവങ്ങളാണ്.
92ാം മിനിറ്റിൽ വന്ന സെനഗലിന്റെ ഗോൾ അനുവദിക്കപ്പെട്ടില്ല. 98ാം മിനിറ്റിൽ മൊറോക്കോയ്ക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ ഇവിടെ പെനാൽറ്റി അനുവദിച്ചത് തെറ്റായാണ് എന്ന നിലപാടെടുത്ത് സെനഗൽ കോച്ച് തന്റെ കളിക്കാരെ ഗ്രൗണ്ടിൽ നിന്ന് തിരികെ വിളിച്ചു.
മുൻ ലിവർപൂൾ മുന്നേറ്റനിര താരമായിരുന്ന മാനേയുടെ ഇടപെടലോടെയാണ് 108ാം മിനിറ്റിൽ സെനഗൽ താരങ്ങൾ കളിക്കാൻ തയ്യാറായത്. 112ാമത്തെ മിനിറ്റിൽ മൊറോക്കോ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തി. പനേങ്ക പെനാൽറ്റി ലക്ഷ്യം വെച്ച മൊറോക്കൻ താരം ബ്രഹിമിന് ആകെ പിഴച്ചു.
Also Read: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി
അധിക സമയത്തെ നാലാം മിനിറ്റിൽ പാപ്പെ ഗയെ സെനഗലിനായി മനോഹരമായ വിജയ ഗോൾ നേടി. മൊറോക്കോയ്ക്ക് ലഭിച്ച പെനാൽറ്റിയെടുത്ത ഡയസിനെതിരെ മൊറോക്കൻ ആരാധകരുടെ വലിയ വിമർശനം വരുന്നു. മൊറോക്കോയെ ടൂർണമെന്റ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായിരുന്നു ഡയസിന്റെ പ്രകടനം. എന്നാൽ നിർണായക സമയത്ത പനേങ്ക പെനാറ്റി മൊറോക്കൻ താരത്തിന് എതിരായി കാര്യങ്ങൾ തിരിച്ചു.
🎥 HIGHLIGHTS: 🇸🇳 1–0 🇲🇦
— TotalEnergies AFCON 2025 (@CAF_Online) January 19, 2026
Pape Gueye does it for Senegal. The #TotalEnergiesAFCON2025 champions. 🏆 pic.twitter.com/GCGC1ULEFf
ഫൈനലിൽ സെനഗലിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ ആഫ്രിക്കൻ ഫുട്ബോളിന് മേൽ കളങ്കമേൽപ്പിക്കുന്നതാണ് എന്നാണ് മൊറോക്കൻ പരിശീലകൻ കുറ്റപ്പെടുത്തിയത്. സെനഗൽ പരിശീലകൻ തിയാവിനെതിരെ മൊറോക്കൻ മാധ്യമപ്രവർത്തകരുടെ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ പ്രസ് കോൺഫറൻസ് റദ്ദാക്കിയതിന്റെ പേരിൽ സെനഗൽ പരിശീലകന് എതിരെ ഫിഫയുടെ വിലക്ക് വന്നേക്കും എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
Read More: Joan Garcia Save: പത്ത് തലയാ ഇവന്! സഹതാരത്തെ തള്ളിയിട്ട് ജോൻ ഗാർഷ്യയുടെ അതിവിചിത്ര സേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us