scorecardresearch
Latest News

CWG 2022: സ്വര്‍ണമണിഞ്ഞ് സിന്ധുവും ലക്ഷ്യയും, ഡബിള്‍സിലും നേട്ടം; ബാഡ്മിന്റണില്‍ തിളങ്ങി ഇന്ത്യ

2014 (വെങ്കലം), 2018 (വെള്ളി) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടാനാകാതെ പോയ സ്വര്‍ണം ബിര്‍മിങ്ഹാമില്‍ പൊരുതി നേടുകയായിരുന്നു പി വി സിന്ധു

CWG 2022: സ്വര്‍ണമണിഞ്ഞ് സിന്ധുവും ലക്ഷ്യയും, ഡബിള്‍സിലും നേട്ടം; ബാഡ്മിന്റണില്‍ തിളങ്ങി ഇന്ത്യ
Photo: Twitter/ Narendra Modi

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഏറക്കുറെ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പി വി സിന്ധു (വനിത സിംഗിള്‍സ്), ലക്ഷ്യ സെന്‍ (പുരുഷ സിംഗിള്‍സ്), സ്വാത്വിക് സായ് രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി (പുരുഷ ഡബിള്‍സ്) എന്നിവര്‍ സ്വര്‍ണം നേടി. കിഡംബി ശ്രീകാന്ത് (പുരുഷ സിംഗിള്‍സ്), ട്രീസ ജോളി – ഗായന്ത്രി ഗോപിചന്ദ് ( വനിത ഡബിള്‍സ്) എന്നിവര്‍ വെങ്കലവും സ്വന്തമാക്കി.

2014 (വെങ്കലം), 2018 (വെള്ളി) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടാനാകാതെ പോയ സ്വര്‍ണം ബിര്‍മിങ്ഹാമില്‍ പൊരുതി നേടുകയായിരുന്നു പി വി സിന്ധു. കാനഡയുടെ മിഷേൽ ലിയെയാണു താരം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോർ 21–15, 21–13. പരിക്കിനേയും മിഷേലിന്റെ കടുത്ത ചെറുത്തു നില്‍പ്പിനേയും അതിജീവിച്ചായിരുന്നു നേട്ടം.

പുരുഷ സിംഗിള്‍സില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയായിരുന്നു ലക്ഷ്യ സെന്‍ സ്വര്‍ണമണിഞ്ഞത്. മലേഷ്യയുടെ സെ യോങ്ങിനോട് ആദ്യ സെറ്റ് 21-19 ന് നേടിയെങ്കിലും. രണ്ടാം സെറ്റില്‍ 9-21 ന് പരാജയപ്പെട്ട. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 21-16 എന്ന സ്കോറിന് നേടി ലക്ഷ്യം സ്വര്‍ണമുറപ്പിച്ചു. കോമണ്‍വെല്‍ത്തിലെ താരത്തിന്റെ ആദ്യ സ്വര്‍ണമാണിത്.

പുരുഷ ഡബിള്‍സില്‍ ഏറെ നാളായി സ്ഥിരതയോടെ കളിക്കുന്ന സഖ്യമാണ് സ്വാത്വിക് സായ് രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി. അതിന്റെ ഫലം ഇന്ന് കോമണ്‍വെല്‍ത്തില്‍ കണ്ടു. ഇംഗ്ലണ്ടിന്റെ ബെന്‍ ലേന്‍ – സീന്‍ വെണ്ടി സഖ്യത്തെ 21-15, 21-13 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

വനിതാ ഡബിള്‍സില്‍ ട്രീസ ജോളി – ഗായന്ത്രി ഗോപിചന്ദ് സഖ്യം ഓസ്ട്രേലിയയുടെ ചെന്‍ സുവാന്‍ യു – ഗ്രോന്യ സോമര്‍വില്ലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വെങ്കലം സ്വന്തമാക്കിയത്. സ്കോര്‍ 21-15, 21-19. സിങ്കപ്പൂരിന്റെ ജിയ ഹെങ് തെയെ 21-15, 21-18 എന്ന സ്കോറിനാണ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ശ്രീകാന്ത് കീഴടക്കിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sen sindhu win singles gold india bags five medal from badminton court

Best of Express