ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിന് തകർപ്പൻ ജയം. ആദ്യ പാദ സെമി പോരട്ടത്തിൽ കരുത്തരായ ബെംഗലൂരുവിനെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അവസാന മിനിറ്റിൽ വഴങ്ങിയ പെനാൽറ്റി ബെംഗലൂരുവിന് തോൽവി സമ്മാനിക്കുകയായിരുന്നു.

തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത നോർത്ത് ഈസ്റ്റ് 20-ാം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. നായകൻ ഓഗ്ബെച്ചെയുടെ പാസിലായിരുന്നു ത്ലങ്ങിന്റെ ഗോൾ. പിന്നിലായതോടെ ബാംഗ്ലൂരും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. 41-ാം മിനിറ്റിൽ നിക്കോളസിന് റഫറി മഞ്ഞ കാർഡും വിധിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ നോർത്ത് ഈസ്റ്റ് നായകൻ ഓഗബെച്ചെ പരിക്കേറ്റ് പിൻവാങ്ങിയത് ടീമിന് തിരിച്ചടിയായി.

ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ലീഡെടുത്തതോടെ രണ്ടാം പകുതിയിൽ മത്സരം കൂടുതൽ കടുത്തു. 61-ാം മിനിറ്റിൽ പകരക്കാരനായെത്തിയ സിസ്കോ ഹെർണാണ്ടസ് ബെംഗലൂരുവിന്റെ രക്ഷകനായി അവതരിച്ചു. 82-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രി നൽകിയ പാസ് നോർത്ത് ഈസ്റ്റിന്റെ വലയിലെത്തിച്ച് സിസ്കോ മത്സരത്തിൽ ബെംഗലൂരുവിനെ ഒപ്പമെത്തിച്ചു.

മൂന്ന് മിനിറ്റുകൾ അധികസമയത്തും ഇരുടീമുകളും സമനില പാലിച്ചു. മത്സരം ഇഞ്ചുറി ടൈമിലേയ്ക്ക് നീങ്ങുമെന്ന് വിചരിച്ചടുത്ത് നോർത്ത് ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക്. റേഗനെ ഛേത്രി ഫൗൾ ചെയ്തതനിയിരുന്നു ഫ്രീകിക്ക്. എന്നാൽ ഫ്രീകിക്ക് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് താരത്തെ ബോക്സിൽ ഫൗൾ ചെയ്തതിന് ഖബ്രയ്ക്ക് യെല്ലോ കാർഡും നോർത്ത് ഈസ്റ്റിന് അനുകൂലമായി പെനാൽറ്റിയും. പെനാൽറ്റി കിക്കെടുത്ത ക്രൂസ് ഗോളും ജയവും ഹൈലാൻഡേഴ്സിന് സമ്മാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ