മുംബൈ: ക്രിക്കറ്റ് മൈതാനത്തു നിന്നും വിരമിച്ചെങ്കിലും ട്വിറ്ററിലൂടെ തന്റെ ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതില്‍ ഇന്നും വിരേന്ദര്‍ സെവാഗ് ഒട്ടും പിന്നിലല്ല. ക്രിക്കറ്റ് താരമാണെങ്കിലും ഫുട്‌ബോള്‍ ലോകകപ്പും താരങ്ങളെയെല്ലാം സെവാഗും വീക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. സെവാഗിന്റെ പുതിയ ട്വീറ്റ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടിയുള്ളതാണ്.

വയനാട് അമ്പലവയലില്‍ നിന്നുമുള്ള 60 കാരനായ ജെയിംസിന്റെ ഫുട്‌ബോള്‍ കളി കണ്ട് കഴിഞ്ഞ ദിവസം കേരളത്തിലെ കാല്‍പന്താരാധകര്‍ അമ്പരന്നതാണ്. അതുപോലെ വാര്‍ദ്ധക്യത്തിലും ഫുട്‌ബോളിനെ സ്‌നേഹിക്കുകയും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ കളിക്കുകയും ചെയ്യുന്ന ഒരാളെയാണ് സെവാഗ് പരിചയപ്പെടുത്തുന്നത്.

ഇന്നലെ ഫ്രാന്‍സും ബെല്‍ജിയയും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെയാണ് സെവാഗിന്റെ ട്വീറ്റ്. പ്രായത്തെ വെല്ലുന്ന മികവോടെ കിക്കെടുക്കുന്ന വ്യക്തിയുടെ വീഡിയോയാണ് സെവാഗ് പോസ്റ്റ് ചെയ്തത്. ഫ്രാന്‍സിനേയും ഇംഗ്ലണ്ടിനേയും ക്രൊയേഷ്യയേയുമെല്ലാം മറന്നേക്കൂ എന്നു പറഞ്ഞാണ് സെവാഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘മെസിയുടെ ചാച്ച’ എന്നു പറഞ്ഞു കൊണ്ടാണ് സെവാഗ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ