/indian-express-malayalam/media/media_files/uploads/2018/08/seema.jpg)
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍ നാടിന് അഭിമാനമാവുകയാണ്. എന്നാല്‍ മെഡലു കൊണ്ട് മാത്രമല്ല തന്റെ നിലപാട് കൊണ്ടും അഭിമാനമാവുകയാണ് ഡിസ്‌കസ് ത്രോ താരം സീമ പുനിയ. തന്റെ വെങ്കല മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുകയാണ് താരം.
വനിതാ വിഭാഗം ഡിസ്‌കസ് ത്രോ മെഡല്‍ നേട്ടം കേരളത്തിന് സമര്‍പ്പിക്കുന്നതായി സീമ പൂനിയ പറഞ്ഞു. കൂടാതെ ജക്കാര്‍ത്തയില്‍ പോക്കറ്റ്മണി ആയി ഐഒഎ നല്‍കിയ 700 ഡോളറും വ്യക്തിപരമായി ഒരു ലക്ഷം രൂപയും നല്‍കുമെന്നും താരം അറിയിച്ചു. തന്റെ പോക്കറ്റ് മണി കേരളത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ മറ്റ് താരങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു സീമ.
മറ്റു കായികതാരങ്ങള്‍ പോക്കറ്റ്മണിയുടെ 50 ശതമാനം എങ്കിലും നല്‍കണമെന്നും മെഡല്‍ നേട്ടം ആഘോഷിക്കില്ലെന്നും സീമ പറഞ്ഞു. ജക്കാര്‍ത്തയില്‍ 62.26 മീറ്റര്‍ എറിഞ്ഞാണ് സീമ മൂന്നാമതെത്തിയത്. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ സീസണിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സീമ പൂനിയ സ്വര്‍ണം നേടിയിരുന്നു.
13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവുമായി 59 മെഡലുകളാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്. കണ്ണിനേറ്റ പരുക്കു മൂലം ബോക്‌സിങ് താരം വികാസ് കൃഷ്ണ സെമിയില്‍ നിന്നും പിന്മാറി. ഇതോടെ താരത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്നലെ മലയാളി താരങ്ങളായ ജിന്‍സണും പി.യു.ചിത്രയും മെഡല്‍ നേടിയിരുന്നു. 1500 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ ജിന്‍സന്‍ സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ വനിതകളുടെ വിഭാഗത്തില്‍ ചിത്ര വെങ്കലം നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us