ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള ടി20 യിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് രണ്ടാം ടി20 മത്സരം നടക്കുക. ഇന്‍ഡോറിലെ ഗ്രൗണ്ടില്‍ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. അസമിലെ ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ മഴമൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല.

15 അംഗ ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിച്ചേക്കില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി റിഷഭ് പന്ത് തന്നെ കളത്തിലിറങ്ങും. പേസ് നിരയെ ശക്തിപ്പെടുത്തുന്ന ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. രോഹിത് ശർമ, മഹമ്മദ് ഷമി എന്നീ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ജസ്‌പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു ബുംറ.

Read Also: Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖർ ധവാനൊപ്പം മികച്ച ഫോമിൽ തുടരുന്ന കെ.എൽ രാഹുൽ തന്നെയായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. മൂന്നാം നമ്പരിൽ നായകൻ ഒരിക്കൽ കൂടി പരീക്ഷണത്തിന് ശ്രമിച്ചാൽ പന്തിനോ ദുബെയ്ക്കോ സ്ഥാനക്കയറ്റം ലഭിക്കും. ഇല്ലെങ്കിൽ കോഹ്‌ലി തന്നെയായിരിക്കും മൂന്നാം നമ്പരിൽ കളിക്കുക.

Read Also: എട്ടാം ക്ലാസുകാരിയെ പ്രണയിച്ച കൃഷ്‌ണജീവ്; ഫുക്രു നമ്മള്‍ വിചാരിച്ച ആളല്ല!

മറുവശത്ത് ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീമിൽ ഏയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. 18 മാസങ്ങൾക്ക് ശേഷമാണ് താരം ടീമിൽ കളിക്കാനെത്തുന്നത്. ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്. മാത്യൂസിന് പുറമെ കുശാൽ പെരേര, ധനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ് സിൽവ, കുശാൽ മെൻഡിസ് എന്നീ പ്രധാന താരങ്ങളും ഇന്ത്യക്കെതിരെ ഇറങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook