ഫോർമുല-വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രി ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന്. വാശിയേറിയ പോരാട്ടത്തിൽ പൊൾ പൊസിഷനിൽ മത്സരിച്ച നിലവിലെ ലോക ചാമ്പ്യനും മേഴ്സിഡസിന്റെ ഡ്രൈവറുമായ ലൂയിസ് ഹാമിൽട്ടണെ പിന്തള്ളിയാണ് വെറ്റൽ കിരീടം നേടിയത്. ഭൂരിഭാഗം സമയവും റേസ് നിയന്ത്രിച്ച ഹാമിൽട്ടണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫെറാരിയുടെ തന്നെ ഡ്രൈവറായ കിമി റെക്കോണനാണ് മൂന്നാം സ്ഥാനത്ത്.

ഫോഴ്സ് ഇന്ത്യയുടെ ഡ്രൈവർമാരായ പെരസിനും ഓക്കോണിനും 11,12 എന്നീ സ്ഥാനങ്ങളാണ് ലഭിച്ചത്. മക്‌ലാറന് വേണ്ടി മത്സരിക്കുന്ന മുൻ ലോക ചാമ്പ്യനായ ഫെർണ്ണാഡാ അലൻസോയ്ക്ക് അഞ്ചാം സ്ഥാനത്ത് മാത്രമെ എത്താൻ കഴിഞ്ഞുളളു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ