/indian-express-malayalam/media/media_files/uploads/2023/06/Rohit-4.jpg)
Photo: Facebook/ Indian Cricket Team
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സമ്മര്‍ദവും സാഹചര്യങ്ങളും വ്യക്തമായി അറിയാവുന്ന നായകനാണ് രോഹിത് ശര്‍മയെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. എന്നാല്‍ ബാബര്‍ അസമിന്റെ നേതൃത്വിത്തിലുള്ള പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യയുടെ ആധിപത്യത്തിന്റെ അളവ് കുറയ്ക്കാനായിട്ടുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
"ഇന്ത്യയും പാക്കിസ്ഥാനും നാല് വര്‍ഷത്തിന് ശേഷമാണ് ഏകദിനത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യക്കാണ് മുന്‍തൂക്കം. 2011 ശേഷമുള്ള ഏറ്റവും ശക്തമായ ടീം. പരിചയസമ്പന്നനായ നായകന്‍, മറ്റാരേക്കാളും അദ്ദേഹത്തിന് വ്യക്തതയുണ്ട്," ശാസ്ത്രി ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
"ഏഴ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് ടീമുകളും തമ്മിലുള്ള ശക്തിയില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ പാക്കിസ്ഥാന് ഇപ്പോഴത് കുറച്ച് കൊണ്ടുവരാനായിട്ടുണ്ട്. അവരിപ്പോള്‍ നല്ല ടീമായിരിക്കുന്നു. അതിനാല്‍ മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം ഇന്ത്യ കാഴ്ചവയ്ക്കേണ്ടിയിരിക്കുന്നു," ശാസ്ത്രി വ്യക്തമാക്കി.
"ശാന്തമായ മാനസികാവസ്ഥയോട് മുന്നോട്ട് പോകണം. മത്സരത്തിന്റെ സമ്മര്‍ദം അമിതമായാണ് ചിന്തകള്‍ വ്യത്യസ്തമാകും. എല്ലാ കളികളേയും പോലെ ആയിരിക്കണം പാക്കിസ്ഥാനെതിരായ മത്സരത്തേയും സമീപിക്കേണ്ടത്. മാനസികമായി ശക്തിയുള്ളവര്‍ക്കാണ് അതിജീവിക്കാനാകുക," ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
നാളെയാണ് ഏഷ്യ കപ്പിലെ ഇന്ത്യ - പാക്കിസ്ഥാന്‍ പോരാട്ടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us