Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കണ്ണുചിമ്മി തുറക്കും മുമ്പ് എല്ലാം തീര്‍ന്നു; എതിരാളികളെ വെറും 24 റണ്‍സിന് പുറത്താക്കി സ്‌കോട്ടിഷ് പട

17.1 ഓവര്‍ മാത്രമാണ് ഒമാനെ ബാറ്റ് ചെയ്യാന്‍ സ്‌കോട്ട്‌ലന്‍ഡ് അനുവദിച്ചത്. വെറും 3.2 ഓവറില്‍ വിജയം കാണുകയും ചെയ്തു.

scotland, oman, england, cricket, ie malayalam, സ്കോട്ട്ലാന്റ്, ഒമാന്‍, ക്രിക്കറ്റ്, ഐഇ മലയാളം

അല്‍ അമറാത്ത്: കരുത്ത് തെളിയിച്ച് സ്‌കോട്ട്‌ലന്‍ഡ്. അല്‍ അമറാത്ത് ഏകദിനത്തില്‍ എതിരാളികളായ ഒമാനെ വെറും 24 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് സ്‌കോട്ടിഷ് പട തങ്ങളുടെ ശ്ക്തി വ്യക്തമാക്കിയത്. നേരത്തെ ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരെ 371 റണ്‍സ് നേടി ആറ് വിക്കറ്റിന് ജയിച്ച സ്‌കോട്ട്‌ലന്‍ഡ് ബൗളിങിലെ തങ്ങളുടെ ശ്ക്തിയമാണ് ഒമാനെതിരെ വെളിവാക്കിയത്.

ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടലിനാ്ണ് ഒമാന്‍ പുറത്തായത്. 17.1 ഓവര്‍ മാത്രമാണ് ഒമാനെ ബാറ്റ് ചെയ്യാന്‍ സ്‌കോട്ട്‌ലന്‍ഡ് അനുവദിച്ചത്. നാല് വിക്കറ്റുമായി അഡ്രിയാന്‍ നീലും റുദ്രിം സ്മിത്തുമാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ബൗളിനെ നയിച്ചത്. രണ്ട് വിക്കറ്റുമായി അലസ്‌ഡെയര്‍ ഇവന്‍സും ചേര്‍ന്നതോടെ ഒമാന്റെ കഥ തീര്‍ന്നു.

കളി തുടങ്ങി രണ്ടാമത്തെ പന്തുമുതലെ ഒമാന്റെ അന്ത്യം ആരംഭിച്ചിരുന്നു. ജതീന്ദര്‍ സിങിനെ പുറത്താക്കി ഇവന്‍സാണ് ആദ്യ വിക്കറ്റെടുത്തത്. പിന്നാലെ രണ്ടാം ഓപ്പണറും ഡക്കായി. തുടര്‍ന്ന് വന്നവരെല്ലാം ഉടനെ തന്നെ ക്രീസ് വിട്ട് കൂട് കയറി. ആറ് പേരാണ് റണ്‍സൊന്നും എടുക്കാതെ പുറത്തായത്.

ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സിന് പുറത്തായത് വിന്‍ഡീസ് അണ്ടര്‍ 19 ടീമാണ്. 2007 ല്‍ ബാര്‍ബഡോസിനെതിരെ 18 റണ്‍സിനായിരുന്നു അവര്‍ പുറത്തായത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. എന്നാല്‍ മത്സരത്തിന് എകദിന പദവി ഇല്ല. അല്ലാത്തപക്ഷം ബാക്കിയുള്ള പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ ജയവും സ്‌കോട്ട്‌ലന്‍ഡിന്റെ പേരിലാകുമായിരുന്നു.

വെറും 3.2 ഓവറിലാണ് സ്‌കോട്ട്‌ലന്‍ഡ് വിജയം കണ്ടത്. ഓപ്പണര്‍മാരായ മാത്യു ക്രോസും കീറ്റ്‌സറും അനായാസം ജയത്തിലേക്ക് നയിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Scotland dismisses oman for just 24 runs

Next Story
പൂരം കൊടിയേറാന്‍ ഇനി അധികനാളില്ല; ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com