scorecardresearch

കായിക മേളയിലെ പ്രതിഷേധം; സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ട് സ്കൂളുകൾക്ക് മേൽ ചുമത്തിയിരുന്ന വിലക്ക് പിൻവലിച്ചു. എന്നാൽ അധ്യാപകർക്കെതിരായ അന്വേഷണം തുടരും എന്നും അധികൃതർ വ്യക്തമാക്കി

സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ട് സ്കൂളുകൾക്ക് മേൽ ചുമത്തിയിരുന്ന വിലക്ക് പിൻവലിച്ചു. എന്നാൽ അധ്യാപകർക്കെതിരായ അന്വേഷണം തുടരും എന്നും അധികൃതർ വ്യക്തമാക്കി

author-image
Sports Desk
New Update
State School Sports Meet 2024, 1

സ്കൂൾ കായിക മേളയ്ക്ക് ഇടയിലുണ്ടായ പ്രതിഷേധം(ഫയൽ ഫോട്ടോ)

കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിലെ പ്രതിഷേധങ്ങളെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളത്തെ ബാർബേസിൽ സ്കൂൾ എന്നിവർക്കെതിരായ വിലക്കാണ് നീക്കിയത്. 

Advertisment

രണ്ട് സ്കൂളുകളുടേയും വിലക്ക് നീക്കിയത് സംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഈ സ്കൂളുകളിലെ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കുട്ടികളുടെ ഭാവി പരിഗണിച്ചാണ് വിലക്ക് പിൻവലിച്ചത്. ദേശീയ മീറ്റിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന് വിലക്ക് ഈ സ്കൂളുകളിലെ കായിക താരങ്ങൾക്ക് തടസമായിരുന്നു. ഇത് കണക്കിലെടുത്ത് സ്കൂളുകൾക്കുള്ള വിലക്ക് പിൻവലിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധത്തിനുള്ള അവകാശം ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചത്. 

ആരോപണ വിധേയരായ അധ്യാപകർ ഇതുവരെ രേഖാമൂലമു്ള ക്ഷമാപണം അറിയിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്. സ്കൂളുകളുടെ പോയിന്റുമായി ബന്ധപ്പെട്ട് അട്ടിമറി നടത്തിയിരുന്നുവെന്ന് ആരോപിച്ചാണ് തിരുനാവായ നാവാമുകുന്ദ സ്കൂൾ പ്രതിഷേധത്തിന് തുടക്കമിട്ടത്. 

പോയിന്റ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ നാവാമുകുന്ദ സ്കൂളിനായിരുന്നു രണ്ടാം സ്ഥാനം. എന്നാൽ ജി.വി.രാജ സ്കൂളിനെ മികച്ച രണ്ടാമത്തെ സ്കൂളായി തിരഞ്ഞെടുക്കുകയായിരുന്നു. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാർ ബേസിൽ മൂന്നാം സ്ഥാനത്തിനായും പ്രതിഷേധത്തിൽ ഒപ്പം കൂടുകയായിരുന്നു. ഇതോടെ സമാപന വേദിയിൽ പ്രതിഷേധം കനത്തു.  

Advertisment

Read More

Athletics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: