ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ പരാതിയില്‍ അമ്രപാലി ഗ്രൂപ്പിനെതിരെ സുപ്രീം കോടതി നടപടി. താരവുമായുള്ള എല്ലാ സാമ്പത്തിക വിനിമയത്തിന്റേയും വിവരങ്ങള്‍ വെളിപ്പെടുത്താനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ അമ്രപാലി ഗ്രൂപ്പിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ചാണ് ധോണി പരാതി നല്‍കിയത്.

റാഞ്ചിയിലെ അമ്രപാലി സഫാരി പ്രൊജക്ടിന്റെ ഭാഗമായ പെന്റ് ഹൗസുകളിലൊന്ന് താന്‍ ബുക്ക് ചെയ്‌തെന്നും ഡൗണ്‍ പെയ്‌മെന്റ് നടത്തിയതായും ധോണി അവകാശപ്പെടുന്നു. എന്നാല്‍ തനിക്കിതുവരെ ഫ്‌ളാറ്റ് നല്‍കിയിട്ടില്ലെന്നാണ് ധോണിയുടെ പരാതി. അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡറായിരുന്ന കാലത്ത് തനിക്ക് തരാനുള്ള കാശും തന്ന് തീര്‍ത്തിട്ടില്ലെന്നും ധോണി പരാതിയില്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് ധോണിയുമായി നടത്തിയ എല്ലാ സാമ്പത്തിക വിനിമയത്തിന്റേയും രേഖകള്‍ ഹാജരാക്കാന്‍ കോടതി അമ്രപാലി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്. 2009 മുതല്‍ 2016 വെ അമ്രപാലിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു താനെന്നും കമ്പനി തനിക്ക് 40 കോടി രൂപ നല്‍കാനുണ്ടെന്നും ധോണി പറയുന്നു.

അതേസമയം അമ്രപാലി ഗ്രൂപ്പിനെതിരെ സമാനമായ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരക്കുന്നത്. അഡ്വാന്‍സ് തുക നല്‍കിയിട്ടും ഫ്‌ളാറ്റും വില്ലകളും ലഭിച്ചില്ലെന്ന പരാതിയുമാണ് 45000 ല്‍ പേര്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More: വിരമിക്കുന്നതിന് മുമ്പ് അത് വെളിപ്പെടുത്താനാവില്ല: ചെന്നൈയുടെ വിജയരഹസ്യത്തെകുറിച്ച് ധോണി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook