Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

വിജയവഴിയിൽ തിരിച്ചെത്തി ബെംഗളൂരു; ഈസ്റ്റ് ബംഗാളിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

കഴിഞ്ഞ എട്ട് മത്സരങ്ങളിലും ജയം കണ്ടെത്താൻ സാധിക്കാതിരുന്ന ബെംഗളൂരു ഇന്നത്തെ മത്സരത്തിലും വെള്ളം കുടിച്ചു

Bengaluru FC vs East Bengal, ബെംഗളൂരു എഫ്സി, ISL, ഐഎസ്എൽ, IE malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിൽ തിരിച്ചുവരവ് നടത്തി മുൻ ചാംപ്യന്മാർ കൂടിയായ ബെംഗളൂരു എഫ്സി. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മൂന്ന് പോയിന്റ് സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. മത്സരത്തിന്റെ 72 ശതമാനം സമയവും പന്ത് കൈവശം വെച്ച ഈസ്റ്റ് ബംഗാളിനെതിരെ കിട്ടിയ അവസരം മുതലാക്കിയായിരുന്നു ബെംഗളൂരു ജയം സ്വന്തമാക്കിയത്.

കഴിഞ്ഞ എട്ട് മത്സരങ്ങളിലും ജയം കണ്ടെത്താൻ സാധിക്കാതിരുന്ന ബെംഗളൂരു ഇന്നത്തെ മത്സരത്തിലും വെള്ളം കുടിച്ചു. തുടക്കം മുതൽ അക്രമിച്ച് കളിച്ച ഈസ്റ്റ് ബംഗാളിനെ പ്രതിരോധിക്കാൻ സാധിച്ചതാണ് ഇന്നത്തെ മത്സരത്തിൽ ബെംഗളൂരുവിന് തുണയായത്.

11-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയിലൂടെ മുന്നിലെത്തിയ ബെംഗളൂരുവിന്റെ ലീഡ് ഉയർത്തിയത് ദേബ്ജിത് മജുംദാറിന്റെ ഓൺ ഗോളായിരുന്നു. തിരിച്ചടിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളൊന്നും തന്നെ ലക്ഷ്യം കണ്ടില്ല. രണ്ടു ഗോളും പിറന്നത് ആദ്യ പകുതിയിൽ തന്നെയായിരുന്നു.

ജയത്തോടെ ചെന്നൈയിനെയും ജംഷദ്പൂരിനെയും മറികടന്ന് പോയിന്റ് പട്ടികയിൽ ആറം സ്ഥാനത്തെത്താനും ബെംഗളൂരുവിനായി. ഇതോടെ പ്ലേ ഓഫ് സാധ്യതകളും ഉണർന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sc east bengal fc vs bengaluru fc isl

Next Story
ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ, എതിരാളികളായി ഇന്ത്യയെത്തുമോ ?
The moderation of comments is automated and not cleared manually by malayalam.indianexpress.com